Connect with us

ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്‌റ്റാർ ജോൺ സീന വിവാഹിതനായി!

Malayalam

ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്‌റ്റാർ ജോൺ സീന വിവാഹിതനായി!

ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്‌റ്റാർ ജോൺ സീന വിവാഹിതനായി!

നടനും ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പർതാരവുമായ ജോൺ സീനയും കാമുകി ഷെയ് ഷെരിയറ്റ്സദേഹും വിവാഹിതരായി. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ജോൺ സീനയുടെ രണ്ടാമത്തെ വിവാഹമാണിത്. 2019ലാണ് 43 കാരനായ സീനയും 29 കാരിയായ ഷെയ്‌യും കണ്ടുമുട്ടുന്നത്.

ഒക്ടോബർ 12ന് ഫ്ലോറിഡയിലെ താംപയിൽ വച്ച് വിവാഹിതരായ ഇവരും വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതോടെയാണ് വിവാഹ വിവരം പുറത്തായത്. അമേരിക്കൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2009ലാണ് ജോൺ സീന എലിസബത്ത് ഹ്യൂബർഡ്യൂവിനെ വിവാഹം ചെയ്തത്. എന്നാൽ 2012ൽ ഇവരുവരും വിവാഹമോചനം നേടി. തുടർന്ന് 2012 മുതൽ സീന ഡബ്ല്യു.ഡബ്ല്യു.ഇ താരം നിക്കി ബെല്ലയുമായി അടുപ്പത്തിലാവുകയായിരുന്നു. 2018ൽ സീനയും നിക്കി ബെല്ലയും വേർപിരിഞ്ഞു. ഇറാനിൽ ജനിച്ച കനേഡിയൻ പൗരയായ ഷെയ് വാൻകൂറിലെ ഒരു ടെക് കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ്.വിവാഹത്തെ സംബന്ധിച്ച് ജോൺ സീനയുടെയും ഷെയ്‌യുടെയും ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസിന്റെ പുതിയ പതിപ്പായ ‘ എഫ് 9 ‘ ൽ ഹോളിവുഡ് താരം വിൻ ഡീസലിനൊപ്പം പ്രധാന വേഷത്തിൽ ജോൺ സീന എത്തുന്നുണ്ട്. കൂടാതെ മറ്റ് ചില ചിത്രങ്ങളും ജോൺ സീനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

john sena

More in Malayalam

Trending

Recent

To Top