News
വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സന്ദര്‍ഭം; വിവാഹമോചനത്തെക്കുറിച്ച് ജോ ജോനാസ്
വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സന്ദര്‍ഭം; വിവാഹമോചനത്തെക്കുറിച്ച് ജോ ജോനാസ്
ഹോളിവുഡ് നടി സോഫി ടര്‍ണറുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ജോ ജോനാസ് ആദ്യമായി പരസ്യമായി പ്രതികരിച്ചു. ഇക്കാര്യത്തില്‍ താന്‍ പറയുന്നതല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്നാണ് താരത്തിന്റെ പ്രതികരണം.’ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സന്ദര്‍ഭമാണ്. ഞാന്‍ ഇത്രയും നിങ്ങളോട് പറയാനാഗ്രഹിക്കുന്നുള്ളൂ ഞാന്‍ പറയുന്നത് അല്ലത്താതൊന്നും നിങ്ങള്‍ വിശ്വസിക്കരുത്’ എന്നായിരുന്നു ജോ ജോണാസിന്റെ വാക്കുകള്‍.
ആരാധകരുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ അദ്ദേഹം താനും തന്റെ കുടുംബവും എല്ലാവരെയും സ്നേഹിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു. ശനിയാഴ്ച ലോസ് ആഞ്ചലസിലെ ഡോഡ്ജര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കണ്സര്ട്ടിലായിരുന്നു ജോ മനസ്സ് തുറന്നത്.
ജോ ജോനാസും ഭാര്യ സോഫി ടര്‍ണറും വിവാഹമോചനം നേടുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. കഴിഞ്ഞ ആറ് മാസമായി ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഊഹാപോഹങ്ങള്‍ ശക്തമായപ്പോള്‍, ജോനാസും സോഫി ടര്‍ണറും തങ്ങളുടെ വിവാഹമോചന വാര്‍ത്ത ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.മനോഹരമായ നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, വിവാഹജീവിതം സൗഹാര്‍ദ്ദപരമായി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരസ്പരം തീരുമാനിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ട്. പക്ഷേ, ഇത് ഒരുമിച്ചെടുത്ത തീരുമാനമാണ്. ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സ്വകാര്യതയെ എല്ലാവരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പ്രസ്താവന.
