Malayalam
തന്നെ കാണാനെത്തിയ ആരാധികയെ സ്‌നേഹത്തോടെ ആലിംഗനം ചെയ്ത് എംജി ശ്രീകുമാര്‍; വൈറലായി വീഡിയോ
തന്നെ കാണാനെത്തിയ ആരാധികയെ സ്‌നേഹത്തോടെ ആലിംഗനം ചെയ്ത് എംജി ശ്രീകുമാര്‍; വൈറലായി വീഡിയോ
സംഗീത കച്ചേരിക്കിടെ തന്നെ കാണാനെത്തിയ പ്രായം ചെന്ന ആരാധികയെ ചേര്‍ത്ത് പിടിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീതപരിപാടിക്ക് ശേഷം വേദിയിലെത്തിയ മുതിര്‍ന്ന സ്ത്രീയെയാണ് ഗായകന്‍ ആലിംഗനം ചെയ്തത്.
കൈയടികളോടെയാണ് എം ജി ശ്രീകുമാറിന്റെ പ്രവൃത്തിയെ വേദിയിലുണ്ടായിരുന്നവര്‍ വരവേറ്റത്. സംഭവത്തിന്റെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു.
സംഗീതാര്‍ച്ചന കഴിഞ്ഞ് എം ജി ശ്രീകുമാര്‍ ആസ്വാദകര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതിടെയാണ് കുറൂരമ്മയെന്ന സ്ത്രീ മുന്‍പന്തിയിലേയ്ക്ക് വന്നത്. വേദിയിലുണ്ടായിരുന്നവര്‍ അവരെ കൈപിടിച്ച് എം ജി ശ്രീകുമാറിന്റെ അടുത്തെത്തിച്ചു. തന്നെ അനുമോദിക്കാനെത്തിയ സ്ത്രീയെ സ്‌നേഹത്തോടെ ആലിംഗനം ചെയ്ത ഗായകന്‍ അവരോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തുമായി ജീവിക്കുന്ന കുറൂരമ്മയെ ആശ്ലേഷിക്കുന്ന എം. ജി. ശ്രീകുമാറിന്റെ വീഡിയോ ഗുരുവായൂര്‍ ദേവസ്വം തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.