മേഘ്‌ന വിന്‍സെന്റുമായി ഉണ്ടായ പ്രശ്നം ! . നിങ്ങളോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രം ; ജീജ സുരേന്ദ്രൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഭിനേത്രിയാണ് ജീജ സുരേന്ദ്രൻ. 20 വർഷത്തിലേറെയായി അവർ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഇപ്പോൾ സിനിമകളിലും അഭിനയിക്കുന്നു. ഇതിനിടയില്‍ യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ച ജീജ തന്റെ വിശേഷങ്ങളും മറ്റ് ചില നടിമാരെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.
അമ്പിളി ദേവിയെ കുറിച്ചും നടി മേഘ്‌ന വിന്‍സെന്റിനെ പറ്റിയും ജീജ പറഞ്ഞ കാര്യങ്ങളാണ് ഏറ്റവുമധികം വൈറലായി മാറിയത്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ മേഘ്‌നയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് പറയുന്ന നടിയുടെ വീഡിയോയാണിപ്പോള്‍ വൈറലാവുന്നത്. യൂട്യൂബ് ചാനലിലൂടെ ജീജ പങ്കുവെച്ച കാര്യങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു
ഒരു സന്തോഷവും സങ്കടവും പറയാനുണ്ടെന്ന് പറഞ്ഞാണ് നടി ജീജ സുരേന്ദ്രന്‍ വീഡിയോയുമായി വന്നത്. നടന്‍ കൊച്ചു പ്രേമന്‍ നമ്മളെ വിട്ട് പോയതിന്റെ വേദനയാണ് നടി ആദ്യം പങ്കുവെച്ചത്. പിന്നെ രണ്ട് വര്‍ഷമായി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഒരു വേദന അത് ക്ലിയറായി. കൊവിഡ് സമയത്താണ് ഞാന്‍ യൂ ട്യൂബില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. മേഘ്‌ന വിന്‍സെന്റ് എന്ന് പറയുന്ന നമ്മുടൊരു ആര്‍ട്ടിസ്റ്റിനെ പറ്റി ഞാനൊരു കാര്യം പറഞ്ഞിരുന്നു.
മേഘ്‌ന ശരിക്കും നല്ലൊരു കുട്ടിയാണ്. സീരിയലുകളൊക്കെ നന്നായി ചെയ്യുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ കമന്റിന് ഞാന്‍ കൊടുത്ത മറുപടി ഇന്നത്തെ യൂട്യൂബ് ചാനലുകാര്‍ വൈറലാക്കി. അതിന്റെ സത്യമെന്താണെന്ന് ആരും എന്നോടോ മേഘ്നയോടോ ചോദിച്ചില്ല. എന്നെ എല്ലാവരും ഒരു നെഗറ്റീവ് കഥാപാത്രമാക്കി മാറ്റി. നിങ്ങളോട് എനിക്ക് പറയാനുള്ളത് ഒരു കാര്യത്തിന്റെ സത്യമെന്താണെന്ന് അറിയാതെ വൈറല്‍ ആക്കരുതെന്നാണ് ജീജ പറയുന്നത്.കൊച്ചു പ്രേമന്‍ ചേട്ടന്റെ ബോഡി കാണാന്‍ പോയപ്പോള്‍ എന്റെ അടുത്ത് നിന്ന് ആന്റി എന്ന് വളരെ സ്വീറ്റായിട്ടുള്ള ഒരു വിളി വന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അത് മേഘ്‌നയാണ്. നല്ല സുന്ദരിയായ കുഞ്ഞുമോള്‍. എന്റെ കൂടെ കുറെ നേരം അവളും നിന്നു.
എന്റെ അടുത്ത് തന്നെ നിന്നിട്ട് ‘ആന്റിക്ക് എന്നോട് എന്തെങ്കിലും വിഷമമാണോ’, എന്ന് ചോദിച്ചു. ഇന്ന് ആന്റി എന്നോട് ചിരിച്ചപ്പോള്‍ ഒരുപാട് സന്തോഷമായെന്നും അവള്‍ പറഞ്ഞു. ഞാന്‍ തിരിച്ച് പറഞ്ഞത്, മോളെ ഇത് തന്നെയാണ് എന്റെയും അവസ്ഥയെന്നാണ്. കാരണം ഇനി മോള്‍ എന്നെ കാണുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് അറിയില്ലല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.യൂട്യൂബുകാര്‍ എന്തൊക്കെ പറഞ്ഞാലും അതൊന്നും ലവലേശം പോലും ഞങ്ങളെ ബാധിച്ചില്ല. ഓരോ കുട്ടികളും നമ്മുടെ വീട്ടിലെ കുട്ടികളെ പോലെയാണ്. ആന്റി എന്ന വിളി കേട്ടപ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ് തോന്നിയത്. എന്നെ അങ്ങനെ വന്ന് വിളിക്കാന്‍ ആ കുട്ടിയ്ക്ക് തോന്നിയല്ലോ. അതേ അനുഭവം അവള്‍ക്കും തോന്നി. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. സീരിയലില്‍ വന്ന കാലം മുതലുള്ള കാര്യങ്ങളെ പറ്റി സംസാരിച്ചു.
നമ്മുടെ മനസ് എന്താണെന്ന് എല്ലാവരോടും പറയട്ടേ എന്ന് ചോദിച്ചപ്പോള്‍ അത് പറഞ്ഞോളാനാണ് അവളും മറുപടി തന്നത്. ഇതും വൈറലായേക്കാം. എന്നിരുന്നാലും ആരെ പറ്റിയും നെഗറ്റീവ് എഴുതരുത്. സത്യം മനസിലാക്കിയിട്ട് എഴുതണം. അത് മാത്രമേ എനിക്കും മേഘ്‌നയ്ക്കും പറയാനുള്ളൂ എന്നുമാണ് ജീജ പറയുന്നത്.
