Malayalam Breaking News
അമ്മയുടെ സംസ്കാരം കഴിഞ്ഞു പിറ്റേന്ന് തന്നെ ഷൂട്ടിങ്ങിനു പോകണമെന്ന് എനിക്കായിരുന്നു നിർബന്ധം – ജാൻവി കപൂർ
അമ്മയുടെ സംസ്കാരം കഴിഞ്ഞു പിറ്റേന്ന് തന്നെ ഷൂട്ടിങ്ങിനു പോകണമെന്ന് എനിക്കായിരുന്നു നിർബന്ധം – ജാൻവി കപൂർ
By
അമ്മയുടെ സംസ്കാരം കഴിഞ്ഞു പിറ്റേന്ന് തന്നെ ഷൂട്ടിങ്ങിനു പോകണമെന്ന് എനിക്കായിരുന്നു നിർബന്ധം – ജാൻവി കപൂർ
ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി . മകൾ ജാന്‍വിയുടെ ആദ്യ ചിത്രം കാണാൻ പോലും സാധിക്കാതെയാണ് ശ്രീദേവി വിടവാങ്ങിയത്. ഇപ്പോൾ അമ്മയില്ലന്നുള്ള സത്യം താനിപോലും അംഗീകരിച്ചിട്ടില്ലെന്നു പറയുകയാണ് ജാൻവി കപൂർ.
‘ഞാന്‍ ഇത് വരെ അമ്മ മരിച്ചുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന ഘട്ടത്തില്‍ എത്തിയിട്ടില്ല. കാരണം ഒന്നുകില്‍ സമയമില്ലെന്നോ അല്ലെങ്കില്‍ ഇതുമായി പൊരുത്തപ്പെട്ട് വരാനുള്ള സമയം ഞാന്‍ എനിക്ക് തന്നെ അനുവദിച്ചിട്ടില്ലെന്നോ പറയാം. ജീവിതത്തില്‍ ചിലതിനെയെല്ലാം നിരസിക്കുന്ന ഒരു ഘട്ടത്തിലൂടെ നമ്മള് എല്ലാവരും കടന്നു പോകാറുണ്ട്.
അമ്മയുടെ സംസ്കാരം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ എനിക്ക് ധഡക്കിന്റെ ഷൂട്ടിന് പോകണമായിരുന്നു. പക്ഷെ ടീം തന്നെ ആ ഷൂട്ട് ഉപേക്ഷിച്ചു. പക്ഷേ എന്റെ കാഴ്ച്ചപ്പാട് മറിച്ചായിരുന്നു. എത്രയും പെട്ടെന്ന് സെറ്റില്‍ എത്തിച്ചേരണം എന്ന അവസ്ഥയിലായിരുന്നു ഞാന്‍.
അങ്ങനെ ചെയ്തില്ലെങ്കില്‍ മനസ് തന്നെ കൈവിട്ടുപോകുമെന്ന് തോന്നി.അതങ്ങനെ തന്നെ ആകുമായിരുന്നു. എനിക്ക് ധഡക്ക് ലഭിച്ചില്ലായിരുന്നെങ്കില്‍, എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ എനിക്ക് മുന്നില്‍ വേറൊരു ലക്ഷ്യവുമുണ്ടാകുമായിരുന്നില്ല’, ജാന്‍വി പറഞ്ഞു.
jhanvi kapoor about sridevi
