Connect with us

പേളിയെ അച്ഛന് വിളിച്ചപ്പോള്‍ വിഷമമില്ല, പക്ഷേ ചെരിപ്പെറിഞ്ഞപ്പോള്‍ ഹര്‍ട്ടായി! കാലു പിടിച്ച് സുരേഷ്! പേളിയുടെ അവസരവാദത്തിനെതിരെ താരങ്ങള്‍! പൊട്ടിക്കരഞ്ഞ് പേളി മാണി!

Malayalam Breaking News

ബിഗ് ബോസില്‍ വീണ്ടും പൊട്ടിത്തെറികള്‍. ബിഗ് ബോഗ് 33 ദിവസം പിന്നിടുമ്പോള്‍ സംഭവ ബഹുലമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളെല്ലാം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അനൂപും സാബുവുമായിരുന്നു അതില്‍ പ്രധാനം.

തന്നെ കുറിച്ച് അരിസ്റ്റോ സുരേഷ് മോശമായി സംസാരിച്ചെന്ന ആരോപണവുമായാണ് അനൂപ് ചന്ദ്രന്‍ രംഗത്തെത്തിയത്. ഒരു ടാസ്‌കിനിടെ തന്നെ ചതിയനും വിശ്വാസ വഞ്ചകനെന്നും സുരേഷ് പറഞ്ഞെന്ന് ചൂണ്ടികാട്ടിയാണ് സുരേഷിനെതിരെ അനൂപ് രംഗത്തെത്തിയത്. അനൂപിന്റെ ഈ ആരോപണം സുരേഷ് നിഷേധിക്കുകയും ചെയ്തതോടെ സംസാരം നീണ്ടു. ഇതിനിടെ അനൂപ് പേളിയെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിച്ചതായി സുരേഷും ആരോപണമുയര്‍ത്തി.

വിഷയത്തില്‍ പേളിയെ വലിച്ചിഴച്ചതോടെ സംഭവം കൂടുതല്‍ വഷളായി. പേളിയ്ക്ക് വക്കാലത്തുമായി വന്ന അരിസ്റ്റോ സുരേഷിനോട് പൊട്ടിത്തെറിക്കുകയായിരുന്നു സാബുവും അനൂപും. സംസാരം മൂര്‍ച്ഛിച്ചപ്പോള്‍ വിഷയത്തില്‍ രഞ്ജിനിയുമായുള്ള വിഷയവും ഇവര്‍ ചൂണ്ടികാട്ടി. ഇതോടെ വീണ്ടും സംസാരം രൂക്ഷമായി. സാബുവിനും അനൂപിനുമൊപ്പം ദിയയും എത്തിയതോടെ സംഭവം അതിരുകടന്നു.

അരിസ്‌റ്റോ സുരേഷ് പേളിയുടെ അച്ഛന് (തന്ത) വിളിച്ചെന്ന് സാബു പറഞ്ഞപ്പോള്‍ താനത് ടാസ്‌കിന്റെ ഭാഗമായാണ് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ സാബു സുരേഷിനോട് തട്ടിക്കയറി. അരിസ്റ്റോ തന്തയ്ക്ക് വിളിച്ചപ്പോള്‍ പ്രശ്‌നമില്ല, ഞാന്‍ തമാശയ്ക്ക് വേണ്ടി ചെരുപ്പ് വലിച്ചെറിഞ്ഞപ്പോള്‍ പേളി അത് പ്രശ്‌നമാക്കി എടുത്തെന്നും ചൂണ്ടി കാട്ടിയാണ് സാബു പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ അരിസ്റ്റോ സുരേഷ് പേളിയുടെ കാലു പിടിച്ച് മാപ്പു പറയുകയും പേളി കാലു വലിക്കുകയും ചെയ്തു. ഈ പ്രവൃത്തി കണ്ട് നിന്നവര്‍ നാടകം എന്ന് പറഞ്ഞ് പുച്ഛിക്കുകയും ചെയ്തു.

സുരേഷേട്ടന്‍ ടാസ്‌കിന്റെ ഭാഗമായാണ് ചെയ്തതെന്നും അതിനാല്‍ അതില്‍ വിഷമമില്ലെന്നും എന്നാല്‍ ചെരുപ്പെറിഞ്ഞത് അങ്ങനെയല്ലെന്നുമായിരുന്നു പേളിയുടെ വാദം. പേളിയും തന്റെ നിലപാട് വ്യക്തമാക്കി. ഇതോടെ പേളിയ്‌ക്കെതിരെ ദിയയും ശ്വേതാ മേനോനും രംഗത്തെത്തി. ഇതോടെ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് പേളിയോട് പുച്ഛം തോന്നി. സംഭവം വഷളായപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് പേളി പൊട്ടിക്കരഞ്ഞു. കരഞ്ഞു കൊണ്ട് പേളി സുരേഷിന് ചായ ഇട്ട് നല്‍കുകയും ചെയ്തു. ഇത് കണ്ട് നിന്നവര്‍ക്ക് കലി അടങ്ങിയിരുന്നില്ല. പേളിയെ മോശമാക്കുന്നത് സുരേഷാണെന്നും ആളുകളെ വേദനിപ്പിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും സാബു സുരേഷിനോട് പറഞ്ഞു.

ക്യാപ്റ്റനായ ശേഷമുള്ള പേളിയുടെ ഈ രണ്ടു ക്യാരക്ടര്‍ മറ്റു മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. അരിസ്റ്റോ സുരേഷുമായുള്ള അമിത കൂട്ടുക്കെട്ടും ശ്രീനിഷുമായുള്ള പേളിയുടെ അടുപ്പവും ബിഗ് ബോസ് ഹൗസിലെ സ്ഥിരം ചര്‍ച്ചയായി.

Biggboss members against Aristo Suresh

More in Malayalam Breaking News

Trending

Recent

To Top