കോവിഡിന്റെ സമയത്ത് നാല് മാസത്തേക്കുള്ള വീട്ടു സാധനങ്ങളാണ് അമ്മ എത്തിച്ചത്, അത് ആരെങ്കിലും അറിഞ്ഞോ? നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അത് ചെയ്യില്ല; ജീജ സുരേന്ദ്രൻ
അടുത്ത കാലത്തായി വളരെ വിവാദത്തിലൂടെയാണ് മലയാള താര സംഘടനയായ അമ്മ കടന്ന് പോയത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും വളരെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഭരണസമിതിയെ തന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ അമ്മ എന്ന സംഘടന ഉള്ളതുകൊണ്ട് മാത്രം ബുദ്ധിമുട്ടില്ലാതെ ജീവിച്ചുപോകുന്ന നിരവധി കലാകാരന്മാർ ഇവിടെയുണ്ടെന്ന് പറയുകയാണ് നടി ജീജ സുരേന്ദ്രൻ. അതോടൊപ്പം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീല് അത്തരമൊരു കൃത്യം ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും നടി പറയുന്നു.
ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം മമ്മൂട്ടിയും മോഹൻലാലും ഉണ്ടാകും. അവരുടെ കൂടെ അമ്മയും ഉണ്ടാകും, ഞാൻ അവിടെ സേഫ് ആണ്. നാളെ ഞാൻ പട്ടിണിയാണെന്ന് പറഞ്ഞാൽ അവർ എനിക്ക് കഞ്ഞി തരും എന്നുള്ള കാര്യം ഉറപ്പാണ്. ഞാൻ മരിച്ചിട്ട് അവർ പോയാൽ മതി. ഇപ്പോൾ അമ്മയിലുള്ള എല്ലാവരും സേഫ് ആണ്. നമ്മുടെ ഒരു ദുഃഖം അവിടെ പറഞ്ഞാൽ മതിയെന്നും ജീജ അഭിപ്രായപ്പെടുന്നു.
ബാബു രാജ്, ജയൻ ചേർത്തല എന്നിവരൊക്കെ സംഘടനയെ മികച്ച രീതിയിൽ കൊണ്ടുനടക്കുന്നവരാണ്. ജയൻ ഇന്ന രാവിലെയടക്കം എന്നെ വിളിച്ചു. നമുക്കൊരു വേദനയുണ്ടെന്ന് പറഞ്ഞാൽ അവർ സഹായവുമായി എത്തും. നമ്മൾ പട്ടിണിയാവില്ല. കോവിഡിന്റെ സമയത്ത് നാല് മാസത്തേക്കുള്ള വീട്ടു സാധനങ്ങളാണ് എത്തിച്ചത്. അത് ആരെങ്കിലും അറിഞ്ഞോ. മമ്മൂട്ടിയും മോഹൻലാലുമാണ് പൈസ കൊടുത്തത്.
ബിഗ് ബസാറിൽ അമ്മയുടെ കാർഡുമായി പോയാൽ മതിയെന്ന് ഞങ്ങളോട് പറഞ്ഞു. അവിടെ ചെന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇന്നുവരെ എന്റെ വീട്ടിലേക്ക് ഒരു കിലോ നെയ്യ് വാങ്ങിച്ചിട്ടില്ല. അരക്കിലോ, അല്ലെങ്കിൽ കാൽ കിലോ വാങ്ങിക്കും. എന്നാൽ അവിടുന്ന് കിട്ടിയത് ഒരു കിലോയുടെ കുപ്പിയാണ്. ബിരിയാണ് അരി 4 കിലോ, മറ്റേ അരി 25 കിലോ തുടങ്ങി വീട്ടു സാധനങ്ങൾ മൊത്തം ഒരു പെട്ടിയിലാക്കി അവിടെ വെച്ചിട്ടുണ്ട്. ഇടവേള ബാബുവൊക്കെയാണ് അത് ചെയ്തത്. അക്കാര്യത്തിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അവർ പറയുന്നു.
അതേസമയെം, നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയായി വന്നപ്പോൾ നമുക്കൊക്കെ വലിയ കൺഫ്യൂഷനായിരുന്നു. ദിലീപെന്ന വ്യക്തിയെ അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് ദിലീപ് അത് ചെയ്യില്ല. അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല. ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
എന്നും ഞാൻ പ്രാർത്ഥിക്കുന്നത് അദ്ദേഹം യാതൊരു തെറ്റും ചെയ്തില്ലെന്ന രീതിയിൽ കേസ് തീരണം, പഴയ രീതിയിൽ ദിലീപിനെ കാണണം എന്നാണ്. അങ്ങനെ തിരിച്ച് വന്നാൽ ജനം അദ്ദേഹത്തെ സ്വീകരിക്കും. പഴയ രീതിയിലുള്ള സിനിമക്കും ന്യൂജൻ സിനിമക്കുമെല്ലാം ചേരുന്ന വ്യക്തിയാണ് അദ്ദേഹം. ദിലീപ് തിരിച്ച് വരും, വരുത്തും, വരണം എന്നേ ഞാൻ പറയുന്നുള്ളൂ.
മമ്മൂക്കയെ പോലെയൊക്കെ പുരുഷൻമാർ ലോകത്ത് എത്രപേരുണ്ടെന്നും ജീജ ചോദിക്കുന്നു. ആയിരത്തിൽ ഒന്ന് എന്ന് പോലൊരു മനുഷ്യനാണ്. മമ്മൂക്കയെ എനിക്ക് പരിചയപ്പെടുത്തിയത് നടി സുകുമാരിയാണ്. മമ്മൂട്ടിയെ കുറിച്ച് എല്ലാവരും പറയുന്ന സീരിയസ് ആയൊരാൾ എന്നതായിരുന്നു എനിക്ക് മനസിൽ. എന്നാൽ അങ്ങനെയല്ല, പുള്ളി സീരിയസാണെന്നൊരു സ്റ്റാറ്റസ് കീപ്പ് ചെയ്യുന്നുവെന്നല്ലാതെ ഭയങ്കര സ്നേഹനമുള്ള വ്യക്തിയാണ്. സുകുമാരി ചേച്ചിയോട് കാണിച്ച സ്നേമൊക്കെ ഓർക്കുമ്പോൾ അത് കൊതിച്ച് പോകുമെന്നും താരം പറഞ്ഞു.
മമ്മൂക്ക ഒരു ജെം ആണ്, അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ പുണ്യം ചെയ്തവരാണ്. മമ്മൂട്ടിയ്ക്ക് അതാണ് സ്വർഗം. അദ്ദേഹം അത് സ്വർഗമായി തന്നെ കൊണ്ടുനടക്കുന്നു. മോഹൻലാലും ഭാര്യ സുചിത്രയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നത് നിങ്ങൾ കണ്ടോ? ലാലേട്ടന് കൈ കൊടുക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബാണ് തോന്നുക. അവരൊക്കെ ദൈവം അനുഗ്രഹിച്ച മനുഷ്യരാണ് എന്നുമാണ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ പറയുന്നത്.
