Malayalam Breaking News
80 പേരിലധികം യാത്രക്കാരുമായി എത്തിയ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞപ്പോള്‍ രക്ഷകനായെത്തി JCB Operator…
80 പേരിലധികം യാത്രക്കാരുമായി എത്തിയ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞപ്പോള്‍ രക്ഷകനായെത്തി JCB Operator…
80 പേരിലധികം യാത്രക്കാരുമായി എത്തിയ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞപ്പോള്‍ രക്ഷകനായെത്തി JCB Operator…
ഡ്രൈവറുടെ അശ്രദ്ധ മൂലം കൊക്കയിലേയ്ക്ക് മറിഞ്ഞ ബസിനെ താങ്ങി നിര്‍ത്തി ജെസിബി ഓപ്പറേറ്റര്‍. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയാണ് സംഭവം. 80 പേരിലധികം യാത്രക്കാരുമായി വന്ന തമിഴ്നാട് ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം കൊക്കയിലേക്ക് ചരിയുന്നതു കണ്ട ജെസിബി ഓപ്പറേറ്ററെര്‍ റാന്നി വടശ്ശേരിക്കര സ്വദേശി കപില്‍ ബസ്സിനെ താങ്ങി നിര്‍ത്തി താരമായി. മൂന്നാറില്‍ വെച്ചായിരുന്നു സംഭവം.
80ലധികം പേരുടെ ജീവനുകളാണ് കപില്‍ തന്റെ കരങ്ങളില്‍ താങ്ങി നിര്‍ത്തിയത്. പൂര്‍ണ്ണമായും തെറ്റായ വശം ചേര്‍ന്ന് വന്ന ബസ് ഒടുവില്‍ വലിയ ശബ്ദത്തോടെ നിന്നു. ബസിലെ വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെയധികം പുറത്തു പോകുകയും ബസ്സിനടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലുമാണ് ബസ് വലിയ ശബ്ദത്തോടെ നിന്നത്. അന്നേരം ബസ്സിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് കൂട്ടനിലവിളിയാണ് ഉണ്ടായത്.
വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ബസ് ചരിഞ്ഞുകൊണ്ടിക്കുന്നത് ജെസിബി ഓപ്പറേറ്റര്‍ കൂടിയായ കപില്‍ തത്സമയം കാണുകയായിരുന്നു. പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ നിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്ത് ജെസിബിയില്‍ ചാടിക്കയറി വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നും വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന് ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിന്‍ ഇല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെയോ മെഷീന്‍ന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറെക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും കണ്ണീര് അടക്കാനായില്ല. ജീവന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെ യാത്രക്കാര്‍ കപിലിന് സ്നേഹ ചുംബനം നല്കി നന്ദി അറിയിച്ചു.
അപകടത്തെ വിശദീകരിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്-
80 ല്‍ അധികം യാത്രക്കാരുമായി വന്ന തമിഴ്നാട് ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം കൊക്കയിലേക്ക് ചരിയുന്നതുകണ്ട ജെസിബി (140) ഓപ്പറേറ്ററെര്‍ റാന്നി വടശ്ശേരിക്കര സ്വദേശി ശ്രീ കപില്‍ തന്ത്രകൈകളില്‍ താങ്ങിനിറുത്തിയിരിക്കുന്നു. അനേകരെ മരണത്തിന്റെയും, വേദനയുടെയും, കാണാകയത്തില്‍ നിന്നും താങ്ങി എടുത്ത എന്റെ പ്രിയ സുഹൃത്ത് ശ്രീ കപിലിനു ഒരായിരം ആശംസകള്‍. ആപത്തില്‍ നിന്നും രക്ഷപെട്ടവര്‍ എന്നും താങ്കളെ നന്ദിപൂര്‍വ്വം സ്മരിക്കും. അപ്പോള്‍ സമയം 4 മണിയോടെ അടുത്തിരുന്നു , എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയില്‍ മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തില്‍നിന്നും വേര്‍പെട്ട ട്ണ് കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവര്‍. വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി. തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശംചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെ അധികം പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആര്ത്ത നാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി.. വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്.
എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന് ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീന്‍ന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലരും കണ്ണീര് അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീര്‍ഉണങ്ങാത്ത സ്നേഹചുംബനം നല്കി കപിലിനോട് നന്ദി അറിയിച്ചു.
ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുന്പിലെ രണ്ടുപേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ അടിക്കാന്‍ തികയാതെ വരുമായിരുന്നു. ചാനലുകള്‍ പതിവ് ചര്‍ച്ചകള്‍ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയില്‍ നിന്നു ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു. ദൈവം അയച്ച ഒരു ദൂതന് അവിടെ ഇല്ലായിരുന്നു എങ്കില്‍. ഒരു ഫോട്ടോ ഞാന്‍ ചോദിച്ചപ്പോള്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ പോലും മാറ്റിയ, പ്രവര്‍ത്തിയില്‍ മാത്രം വിശ്വസിക്കുന്ന ശ്രീ കപില്‍. ഇത് തന്നില്‍ അര്‍പ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തില്‍നിന്നു നുള്ളിഎടുത്ത റോസാപ്പൂക്കള്‍ സ്നേഹം എന്ന ചരടില്‍ കോര്‍ത്ത് നമുക്ക് അണിയിക്കാം. ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Courtesy : George Mathew (Jomon)
JCB Operator saves 80 passengers life
