Connect with us

റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കവെ രണ്ടര വയസ്സുകാരന്റെ 2 കാലുകളും അറ്റുപോയി… ഒരാള്‍ നിലവിളിക്കുന്ന കുഞ്ഞിനെയും വാരിയെടുത്ത് മറ്റൊരാള്‍ അറ്റ് കിടന്ന കാലുകളും പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലേയ്ക്ക് ഓടി…

Malayalam Breaking News

റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കവെയുള്ള അപകടങ്ങള്‍ പതിവാണ്. കേരള ജനതയുടെ മനസ്സലിയിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്… കഴിഞ്ഞ ഏപ്രില്‍ 29ന് പയ്യന്നൂര്‍ റെയില്‍വെ ട്രാക്കിലാണ് സംഭവം. ഉമ്മയും രണ്ടര വയസ്സുകാരന്‍ സാലിഹും ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയില്‍ അപകടം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടിയുടെ ഉമ്മ മരണപ്പെട്ടു.

എന്നാല്‍ രണ്ടര വയസ്സകാരന് ജീവന്റെ തുടുപ്പുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു. പയ്യന്നൂര്‍ റെയില്‍വെ ട്രാക്കില്‍ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന സാലിഹിനെ അതുവഴി പോയൊരാള്‍ വാരിയെടുത്തു. അതേസമയം സാലിഹിന്റെ അറ്റുപോയ ഇരുകാലുകളും പ്ലാസ്റ്റിക് കവറിലാക്കി മറ്റൊരാളും രംഗത്തെത്തി. ഇരുവരും ഉടന്‍ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ സാലിഹിന്റെ ശരീരത്തില്‍ നിന്നും ഒരു ലിറ്ററിലതികം രക്തം വാര്‍ന്നു പോയി. പക്ഷേ ബോധം നഷ്ടപ്പെട്ടിരുന്നില്ല.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ പൊലീസിന്റെ സഹായവും എത്തി. പയ്യന്നൂര്‍ പൊലീസിന്റെ സഹായത്തോടെ സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ അറ്റ കാലുകള്‍ പ്ലാസ്റ്റിക് ബോക്‌സില്‍ ഐസിട്ട് മാംഗ്ലൂളു എംജെ ആശുപത്രിയിലെത്തിച്ചു. സാമ്പത്തിക സഹായവും പൊലീസ് ചെയ്തിരുന്നു. ഒടുവില്‍ തിരിച്ചറിയാത്ത രണ്ടരവയസ്സുകാരനെ പൊലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തി. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എം.ജെ ഹോസ്പിറ്റലെ മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. ദിനേശ് കദമിന്റെ നേത്രത്വത്തിലായിരുന്നു ഏറെ ശ്രമകരമായ ശസ്ത്രക്രിയ നടത്തിയത്.

ശേഷമാണ് നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയും മകനുമാണ് അപകടത്തില്‍ പെട്ടതെന്ന് തിരിച്ചറിയുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മാസം സാലിഹിനെ അതീവ ജാഗ്രതയോടെ അണുബാധയൊന്നും ഏല്‍ക്കാതെ സംരക്ഷിച്ചു. കുഞ്ഞു പ്രായമായതിനാല്‍ ഞരമ്പുകളുടെ പുനര്‍ നിര്‍മിതിയും വളര്‍ച്ചയുമെല്ലാം വേഗതയിലായിരുന്നു. തൊലികള്‍ വെച്ച് പിടിപ്പിച്ചതുള്‍പ്പടെ നാല് ശസ്ത്രക്രിയകള്‍ക്ക് സാലിഹിനെ വിധേയനാക്കി. ഇപ്പോള്‍ സാലിഹ് പരസഹായമില്ലാതെ നടന്നു തുടങ്ങി. കുറച്ചു നാളുകള്‍ കൊണ്ട് സാധാരണ ഒരു കുട്ടിയെ പോലെ ഓടിച്ചാടി കളിക്കാനാവും എന്നും ഡോക്ടര്‍മ്മാര്‍ പറയുന്നു.

Surgery restores 2 year old boy Salih s legs

More in Malayalam Breaking News

Trending