Malayalam Breaking News
ഒരിക്കല്‍ കൂടി പ്രേതം വരുന്നു…..
ഒരിക്കല്‍ കൂടി പ്രേതം വരുന്നു…..
ഒരിക്കല്‍ കൂടി പ്രേതം വരുന്നു…..
രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തിയ പ്രേതത്തിന്റെ രണ്ടാം ഭാഗം വരുന്നു. ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റായാണ് ചിത്രത്തില്‍ ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. പ്രേതം രണ്ടാം ഭാഗത്തിലും ഡോണ്‍ ബോസ്‌കോ ആയാകും ജയസൂര്യ എത്തുന്നത്.
എന്നാല്‍ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നും ചിത്രത്തിലേയ്ക്കുള്ള കഥയും കഥാപാത്രങ്ങളും രൂപപ്പെട്ട് വരുന്നതേയുള്ളുവെന്നും രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, ശ്രുതി രാമചന്ദ്രന്‍, ഹരീഷ് പേരടി, ധര്‍മ്മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.
കൂടുതല്‍ വായിക്കുവാന്‍-
വീണ്ടും മോഹൻലാൽ – രഞ്ജിത്ത് ടീം; കാത്തിരിക്കുന്നത് മറ്റൊരു രാവണപ്രഭുവോ സ്പിരിറ്റോ ??
Jayasurya Pretham 2 coming soon
