Social Media
മലയാളത്തിലെ കുട്ടി സെലിബ്രിറ്റി ജൂനിയർ ചാക്കോച്ചനെ കാണാൻ ജയസൂര്യയും കുടുംബവും; മുഖം പൊത്തി ഇസഹാഖ്!
മലയാളത്തിലെ കുട്ടി സെലിബ്രിറ്റി ജൂനിയർ ചാക്കോച്ചനെ കാണാൻ ജയസൂര്യയും കുടുംബവും; മുഖം പൊത്തി ഇസഹാഖ്!
By
മലയാളത്തിലെ കുട്ടി സെലിബ്രിറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന് ഇസ്ഹാഖ്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പ്രിയ പങ്കുവച്ച മറ്റൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞ് ഇസയെ കാണാൻ ജയസൂര്യയും കുടുംബവും എത്തി. ജയസൂര്യ, ഭാര്യ സരിത, മക്കളായ വേദ, അദ്വൈത്, സരിതയുടെ അമ്മ എന്നിവരാണ് ചാക്കോച്ചന്റെ വീട്ടിലെത്തിയത്. കുഞ്ഞിനൊപ്പം ഇവർ നിൽക്കുന്ന ചിത്രം പ്രിയ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്.
14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബന് പ്രിയ ദമ്ബതികള്‍ക്ക് ഒരു മകന് പിറന്നത് പ്രേക്ഷരെയും സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെയും ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ഒരുപാടു ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചാണ് ഞാന്‍ ഇവിടെ വരെ എത്തിയത് . തിരിച്ചടികളും മോശം സമയവും എല്ലാ ജീവിതത്തിലും ഉണ്ട് . പക്ഷെ ഇഷ്ടമുള്ള കാര്യം ആത്മാര്‍ത്ഥതയോടെ മോഹിച്ചാല്‍ അത് നമ്മളിലേക്ക് എത്തിച്ചേരും. പ്രിയയായാലും സിനിമയായാലും ഇപ്പോഴിതാ കുഞ്ഞായാലും മോഹിച്ചു മോഹിച്ചാണ് കിട്ടിയിരിക്കുന്നത്’അബ്രഹാമിനെ പോലെ തന്റെയും ഭാര്യ പ്രിയയുടെയും 14 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ജനിച്ച കുഞ്ഞിനും കുഞ്ചാക്കോ ബോബന് പേരിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവന് പേരിട്ടു ‘ഇസഹാക്ക്’. എപ്രില്‍ 18 -നായിരുന്നു ഇസഹാക്കിന്റെ ജനനം. താരപ്പൊലിമയില്‍ മലയാളത്തിന്റെ സ്വന്തം താരം കുഞ്ചാക്കോ ബോബന്റെ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ നിറസാന്നിധ്യങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തുട്ടുണ്ടാരുന്നു .
ദിലീപ്, കാവ്യാ മാധവന്, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ആല്വിന് ആന്റണി, നടന് വിനീത് എന്നിവരും ചടങ്ങിന്റെ ഭാഗമായി. തുടര്‍ന്ന് വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, ദുല്‍ക്കര്‍ തുടങ്ങി വലിയ താരനിരയാണ് എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന്- പ്രിയ ദമ്ബതികള്‍ക്ക് കുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ ജയസൂര്യയും കുടുംബവുമാണ് ഇസഹാഖിനെ കാണാനായി എത്തിയിരിക്കുന്നത് .
jayasurya and family meet kunjako boban’s son
