Connect with us

നമിതയുടെ ബെസ്റ്റ് ഫ്രണ്ട്സ് താരപുത്രിമാർ ; മുഖം മറിച്ചയാളെ മനസ്സിലായോ

Social Media

നമിതയുടെ ബെസ്റ്റ് ഫ്രണ്ട്സ് താരപുത്രിമാർ ; മുഖം മറിച്ചയാളെ മനസ്സിലായോ

നമിതയുടെ ബെസ്റ്റ് ഫ്രണ്ട്സ് താരപുത്രിമാർ ; മുഖം മറിച്ചയാളെ മനസ്സിലായോ

മലയാളത്തിന്റെ പ്രിയനടി നമിത പ്രമോദ് തന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ പരിചയപ്പെടുത്തി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. നമിതയ്ക്കൊപ്പം സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെ കാണാം. എന്നാൽ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം മറഞ്ഞിരിക്കുകയാണ്. പിന്നീട് ഈ പെൺകുട്ടി ആരെന്നായി ആരാധകരുടെ സംശയം.

പെൺകുട്ടിയുടെ പേര് കണ്ടെത്തിയതോടെ സംശയം ആകാംക്ഷയായി മാറി. ദിലീപിന്റെ മകൾ മീനാക്ഷിയാണ് നമിതയുടെ ആയിഷയുടെയും കൂടെ നിൽക്കുന്നത്. ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോർഎവർ’ എന്ന അടിക്കുറിപ്പോടെയായിരുന്നു നമിത ഈ ചിത്രം പങ്കുവച്ചത്.

നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.

ഡോക്ടർ ആകാനുള്ള തയാറെടുപ്പിലാണ് മീനാക്ഷി. ചെന്നൈയിലെ കോളജിലാൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കി അച്ഛൻ എപ്പോഴും കൂടെയുണ്ട്.

namitha pramod with best friends

More in Social Media

Trending

Recent

To Top