Malayalam
ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ല; ജയസൂര്യ
ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ല; ജയസൂര്യ
ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ലെന്ന് നടൻ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത് അറിയിക്കുകയായിരുന്നു. പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെള്ളം’ത്തിന്റെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്
ജയസൂര്യയെ നായകനാക്കി ക്യാപ്റ്റന്‍ എന്ന ചിത്രമായിരുന്നു പ്രജേഷ് ആദ്യം സംവിധാനം ചെയ്തത്.
സംയുക്ത മേനോന് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
മുരളി എന്ന സാധാരണക്കാരനായ തൊഴിലാളിയായാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്. ഫ്രണ്ട് ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്മലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
jayasurya
