Malayalam
ജയസൂര്യയുടെയും വിജയ് ബാബുവിൻേറയും സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല.. കടുത്ത നിലപാടുമായി ലിബർട്ടി ബഷീർ
ജയസൂര്യയുടെയും വിജയ് ബാബുവിൻേറയും സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല.. കടുത്ത നിലപാടുമായി ലിബർട്ടി ബഷീർ
ലോക്ക്ഡൗണ്‍ നീണ്ടു പോകുന്നതോടെ കടുത്ത പ്രതിസന്ധിയാണ് സിനിമാ മേഖല നേരിടുന്നത്. ചിത്രങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ പുതിയ മാര്‍ഗ്ഗങ്ങല്‍ തേടുകയാണ് സിനിമാ ലോകം. ജയസൂര്യ നായകനാകുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നുവെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു സൂഫിയും സുജാതയും എന്ന ചിത്രമാണ് നിര്‍മാതാവ് ആമസോണിന് വിറ്റത്. ആദ്യമായാണ് മലയാള സിനിമ തീയേറ്ററിന് മുമ്ബെ ഓണ്‍ലൈനില്‍ എത്തുന്നത്.
ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന സിനിമ നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്. ഇതേ തുടർന്ന് നിർമ്മാതാവ് വിജയ് ബാബുവിന്റെയും നടൻ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. മാതൃഭൂമിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ആമസോൺ പോലുള്ള ഓൺലൈൻ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കിൽ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രൊമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നുള്ളത് ഉറപ്പാണ്. ആരൊക്കെ ഇതിന് പിന്തുണയുമായി വന്നാലും അതിനെ ഒറ്റക്കെട്ടായി നേരിടും. സിനിമ തിയേറ്റിൽ കളിച്ചാലേ അയാൾ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോൾ അയാൾ സീരിയൽ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങൾ കൈക്കൊള്ളുന്നത്. ബഷീർ വ്യക്തമാക്കി.
ഹിന്ദിക്കും തെലുങ്കിനും തമിഴിനും പിന്നാലെയാണ് മലയാളത്തിലും സിനിമ ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്നത്. എന്നാല്‍ സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ചെറിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ഒരു പരിധി വരെ സമ്മതിക്കാനാകും എന്നാല്‍ ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റര്‍ ഉടമകളുടെ നിലപാട്.
