Connect with us

മമ്മൂട്ടി 369 മോഹന്‍ലാൽ 2255; ജയസൂര്യയുടേത്! ഭാഗ്യ നമ്പറിന്റെ കഥ പറഞ്ഞ് താരം

Malayalam

മമ്മൂട്ടി 369 മോഹന്‍ലാൽ 2255; ജയസൂര്യയുടേത്! ഭാഗ്യ നമ്പറിന്റെ കഥ പറഞ്ഞ് താരം

മമ്മൂട്ടി 369 മോഹന്‍ലാൽ 2255; ജയസൂര്യയുടേത്! ഭാഗ്യ നമ്പറിന്റെ കഥ പറഞ്ഞ് താരം

മലയാള ത്തിലെ ഒട്ടുമിക്ക സിനിമ താരങ്ങൾക്കെല്ലാം വാഹനത്തോട് കമ്പമായിരിക്കും. ഇവർക്കെല്ലാം ഒക്കെ ഭാഗ്യനമ്പരും ഉണ്ട്.

369 ആണ് മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പറെങ്കിൽ 2255 ആണ് മോഹന്‍ലാലിന്റേത്. 1122 ആണ് നടന്‍ ജയസൂര്യയുടെ ഭാഗ്യമ്പര്‍. മറ്റ് താരങ്ങള്‍ക്ക് എന്നപോലെ ജയസൂര്യയുടെ ഇഷ്ട നമ്പരിനും പിന്നിലുണ്ടൊരു കഥ.

താന്‍ പണ്ട് സ്ഥിരായി സഞ്ചരിച്ചുകൊണ്ടിരുന്ന ബസിന്റെ നമ്പറായിരുന്നു 1122 എന്നാണ് ജയസൂര്യ പറയുന്നത്. കോട്ടയം നസീറിന്റെ ട്രൂപ്പില്‍ ജയസൂര്യ മിമിക്രി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടില്‍ പൊയ്‌ക്കൊണ്ടിരുന്ന ബസിന്റെ നമ്പറായിരുന്നു 1122. പണ്ട് പ്രോഗ്രാം കഴിഞ്ഞ് രാത്രി വൈകി തിരിച്ചെത്തി കോട്ടയം ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങി വെളുപ്പിനെ 5.55 നുള്ള ഈ ബസിലാണ് എറണാകുളത്തേക്ക് പോയ്‌ക്കൊണ്ടിരുന്നത്.

പിന്നീട് സിനിമയില്‍ വന്ന ശേഷം സ്വന്തമാക്കിയ പുതിയ വാഹനങ്ങള്‍ക്കെല്ലാം ആ നമ്പര്‍ തന്നെ നല്‍കി. ഇന്ന് തന്റെ എല്ലാ വാഹനങ്ങള്‍ക്കും ആ നമ്പറാണെന്നും ജയസൂര്യ പറയുന്നു.

jayasurya

More in Malayalam

Trending

Recent

To Top