News
അറുപത്തിനാലാം വയസില്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങി ജയസുധ!?
അറുപത്തിനാലാം വയസില്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങി ജയസുധ!?
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ഇഷ്ടം. ദിലീപിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ചിത്രത്തില്‍ നടി ജയസുധയും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിത ജയസുധയെ കുറിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യല്‍മീഡിയയിലും സിനിമാ പ്രേമികള്‍ക്കിടയിലും വലിയ ചര്‍ച്ചയാകുന്നത്.
ജയസുധ അറുപത്തിനാലാം വയസില്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏത് ഇവന്റില്‍ നടി ജയസുധ പങ്കെടുക്കാനെത്തിയാലും ഒപ്പം ഒരു അമേരിക്കന്‍ സ്വദേശി ഉണ്ടാകാറുണ്ട്. ജയസുധയ്ക്ക് ഒപ്പം തന്നെയാണ് ഇയാള്‍ ഇരിക്കാറുള്ളതും.
നിരവധി പരിപാടികളില്‍ ഇരുവരേയും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് താരത്തിനൊപ്പമുള്ള അഞ്ജാതനെ കുറിച്ച് പാപ്പരാസികള്‍ അന്വേഷിച്ച് തുടങ്ങിയത്. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ താരം ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, വിജയുടെ വാരിസാണ് ജയസുധ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ വിജയിയുടെ അമ്മ വേഷമാണ് ജയസുധ ചെയ്തിരിക്കുന്നത്. വന്‍പ്രേക്ഷക പിന്തുണയുമായി വിജയ് ചിത്രം വാരിസ് സൂപ്പര്‍ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഫാമിലി ഇമോഷന്, ആക്ഷന്‍, പാട്ടുകള്‍ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അജിത് ചിത്രം തുണിവിനൊപ്പമാണ് പൊങ്കല്‍ ദിനത്തില്‍ വാരിസ് തിയേറ്ററുകളിലെത്തിയത്. പ്രകാശ് രാജ്, ശരത്കുമാര്, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. വളരെ ചെറിയ പ്രായം മുതല്‍ ജയസുധ അഭിനയത്തിലുണ്ട്.
