ഇനി വില്ലൻ അല്ല , തമിഴകത്ത് അച്ഛൻ വേഷത്തിൽ തിളങ്ങാൻ ജയറാം.
Published on
മലയാള സിനിമയിലെ മികച്ച കുടുംബ നായകനാണ് ജയറാം. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപിടി നല്ല കഥാപത്രങ്ങൾ ജയറാമിന്റെ സംഭവനയുണ്ട്. പുതുമയുള്ള ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ജയറാം ജീവൻ നൽകിയിട്ടുണ്ട്. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ പഞ്ചവർണതത്തയിലും വേഷ പകർച്ച തന്നെയാണ് അദ്ദേഹത്തിന് വ്യത്യസ്തനാക്കിയത് .
മലയാളത്തിലേത് പോലെ തന്നെ തമിഴിലും തെലുങ്കിലും വ്യത്യസ്ത വേഷങ്ങൾ ജയറാം ചെയ്തിട്ടുണ്ട്.
ഒരു ഇടവേളയ്ക്കു ശേഷം ഉദയനിധി സ്റ്റാലിന്റെ പിതാവായി തമിഴകത്തു എത്തുകയാണ് അദ്ദേഹം. ആറ്റ്ലിയുടെ സംവിധാന സഹായിയായ എനോക് എബിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വേഷമാണ് ജയറാം കൈകാര്യം ചെയ്യുന്നത്.
റൊമാന്റിക് കോമഡി ഗണത്തിൽ വരുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറും ഇന്ദുജയുമാണ് നായികാ കഥാപാത്രങ്ങളായി എത്തുന്നത്.
Continue Reading
You may also like...
Related Topics:Jayaram
