Connect with us

ജയറാമിന്റെ നായികയായി ബോളിവുഡ് സുന്ദരി

Uncategorized

ജയറാമിന്റെ നായികയായി ബോളിവുഡ് സുന്ദരി

ജയറാമിന്റെ നായികയായി ബോളിവുഡ് സുന്ദരി

പുതിയ അല്ലു അർജുൻ ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ജയറാമിനൊപ്പം എത്തുന്നത് ബോളിവുഡ് താരം തബു വെന്ന് റിപ്പോർട്ടുകൾ.,നേരത്തെ ചിത്രത്തിനായി ജയറാമിന്റെ മേക്ക് ഓവർ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ച വിഷയമായിരുന്നു . ‘ഫ്രീക്ക്’ ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ജയറാം തന്നെ ആയിരുന്നു. ‘ തടി കുറച്ച് സ്ലിം ആയിട്ടുള്ള ചിത്രമായിരുന്നു അത് . ഥാപാത്രത്തിനുവേണ്ടി 12 കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്. ‘ഭാഗ്മതി’ക്ക് ശേഷം ജയറാം തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണിത് .ചിത്രത്തില്‍ നായകനാവുന്നത് അല്ലു അര്‍ജുന്‍ ആണ്.
എന്നാല്‍ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അര്‍ജുന്റെ കരിയറിലെ 19-ാം ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂര്‍ത്തിയും രവീന്ദ്ര രവി നാരായണുമൊക്കെ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്. അതേസമയം വിജയ് സേതുപതിക്കൊപ്പമെത്തിയ ‘മാര്‍ക്കോണി മത്തായി’യാണ് ജയറാമിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.കണ്ണന്‍ താമരക്കുളത്തിന്റെ പട്ടാഭിരാമനാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

jayaram- thabu new film

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top