Malayalam
ജയറാമിന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് കാളിദാസ്! എല്ലാം തരിണിയുടെ ഭാഗ്യം
ജയറാമിന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് കാളിദാസ്! എല്ലാം തരിണിയുടെ ഭാഗ്യം
ദിവസങ്ങൾക്ക് മുൻപായിരുന്നു ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡലായ തരിണി കലിങ്കയാറിന്റെയും വിവാഹ നിശ്ചയം. അതായത് നവംബര്‍ 10 ന് വൈകിട്ടോടുകൂടെയാണ് ചെന്നൈയില്‍ വച്ച് വിവാഹ നിശ്ചച്ചടങ്ങ് കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചുകൊണ്ടുള്ള ആര്‍ഭാടമായ നിശ്ചയമായിരുന്നു. ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഇപ്പോഴിതാ എന്‍ഗേജ്‌മെന്റ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് കാളിദാസ്, എന്‍ഗേജ്‌മെന്റ് ഫിലിം എന്ന് പറഞ്ഞ് പുറത്തുവിട്ട വീഡിയോയില്‍ ഏറ്റവും ആകര്‍ഷണം അച്ഛന്‍ ജയറാമിന്റെ വാക്കുകള്‍ തന്നെയാണ്. ബ്ലാക്ക് ആന്റ് വൈറ്റില്‍ ജയറാം സംസാരിക്കുന്ന ഭാഗം കാണിച്ചുകൊണ്ടാണ് എന്‍ഗേജ്‌മെന്റ് വീഡിയോ ആരംഭിയ്ക്കുന്നത്. അതിന് ശേഷം കളര്‍ഫുള്‍ ആയിട്ടുള്ള എന്‍ഗേജുമെന്റ് കാഴ്ചകള്‍ കാണിക്കുന്നുണ്ട് എങ്കിലും, തുടക്കത്തിലുള്ള ജയറാമിന്റെ വാക്കുകള്‍ അച്ഛന്റെ വാത്സ്യം നിറഞ്ഞു തുളുമ്പുന്നതാണ്.
അത് കേട്ടു നില്‍ക്കുന്നവരെയും ഇമോഷണലാക്കും. ഒരുപാട് സെലിബ്രിറ്റികള്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ജയറാം എന്ന അച്ഛന്റെ വാത്സ്യല്യത്തെ കുറിച്ചാണ് ഭൂരിഭാഗം ആളുകളും സംസാരിക്കുന്നത്. തരിണി ശരിക്കും ഭാഗ്യവതിയാണെന്നും സോഷ്യൽമീഡിയ പറയുന്നു. ആ വീഡിയോ ഇങ്ങനെയായിരുന്നു ‘കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്, സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്. ചില തിയ്യതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് ഞാന്‍ അശ്വതിയെ (പാര്‍വ്വതി) ആദ്യമായി കണ്ടത്. അതിന് ശേഷം 1992 സെപ്റ്റംബര്‍ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. ” ”1993 ഡിസംബര്‍ 16, കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാന്‍ അശ്വതിയ്ക്ക് കൂടെ തന്നെ, അടുത്തുണ്ടാവണം എന്ന്.
അത് അനുവദീനിയമല്ല സര്‍ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കൈ മുറുകെ പിടിച്ചിരിയ്ക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കൈയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്‍”. ”29 വര്‍ഷങ്ങള്‍, ഇന്ന് അവന്‍ നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷണലാവും. ഹരിയ്ക്കും ആര്‍തിയ്ക്കും (തരുണിയും അച്ഛനും അമ്മയും) നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല, രണ്ട് പെണ്‍മക്കളാണ്”- എന്ന് ജയറാം പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കാളിദാസ് കരഞ്ഞു തുടങ്ങിയിരുന്നു. മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം നെറ്റിയില്‍ ചുംബിച്ചു. പിന്നീട് വീഡിയോയില്‍ കാണിക്കുന്നത് എന്‍ഗേജ്‌മെന്റിന്റെ വന്‍ ആഘോഷ കാഴ്ചകളാണ്. സിംപിളും, എന്നാല്‍ വളരെ സമ്പന്നവുമായ ചടങ്ങുകളായിരുന്നു നിശ്ചയത്തിന്റേത്. അതിന് ശേഷം രാത്രി പാര്‍ട്ടിയും ഉണ്ടായിരുന്നു. സത്യരാജ്, അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ധനുഷ് തുടങ്ങിയ സെലിബ്രിറ്റികള്‍ എല്ലാം എന്‍ഗേജ്‌മെന്റിന് വന്നത് വീഡിയോയില്‍ കാണാം.
