കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമാണ് അത്യാവശ്യം… എല്ലാവരും സഹായിക്കണം; 18 മണിക്കൂറുളാണ് ഞങ്ങള്‍ കുടുങ്ങി കിടന്നത്: അഭ്യര്‍ത്ഥനയുമായി ജയറാമും കുടുംബവും
പ്രളയക്കെടുതിയില്‍ താനും കുടുംബവും കുടുങ്ങി കിടന്നത് 18 മണിക്കൂറുകളാണെന്ന് ജയറാം. കനത്ത പേമാരിയെ തുടര്‍ന്ന് കുതിരാനില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് ജയറാമും കുടുംബവും കുടുങ്ങിപ്പോയത്. മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടന്ന തങ്ങളെ രക്ഷിച്ചത് കേരളാ പൊലിസെത്തിയാണെന്നും ജയറാം ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നു… മൂന്ന് ദിവസമായി അടുത്തുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് തങ്ങള്‍ അഭയം തേടിയതെന്നും ജയറാം പറയുന്നു.
ജയറാമിന്റെ വാക്കുകളിലേയ്ക്ക്-
കേരളം അനുഭവിച്ച ദുരിതത്തില്‍ പെട്ടുപോയ കുടുംബമാണ് എന്റേതും. കുതിരാനിലെ മണ്ണിടിച്ചിലില്‍ 18 മണിക്കൂറുളാണ് കുടുങ്ങി കിടന്നത്. കേരള പൊലിസാണ് ഞങ്ങളെ സഹായിച്ചത്. കേരള പോലിസിനും സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നു. എല്ലാ ക്യാംപിലും ആവശ്യ വസ്തുക്കളുടെ കുറവുണ്ട്.
രണ്ട് വണ്ടികളിലായി ഞാനും കുടുംബവും ദുരിത ബാധിത പ്രദേശമായ എറണാകുളം പറവൂരിലേക്ക് പോവുകയാണ്. പനമ്പള്ളി നഗറിലെ ജിസിഡിഐ കോപ്ലക്സില്‍ സാധനം തീര്‍ന്നിട്ടുണ്ട്. എല്ലാവരും സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണം. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമാണ് ഏറ്റവും അത്യാവശ്യം. പറ്റാവുന്ന സഹായം എല്ലാവരും ചെയ്യണം ജയറാമും പാര്‍വ്വതിയും ഫെയ്സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...