Connect with us

ഞാന്‍ മലയാളി അല്ല, പക്ഷേ എല്ലാവരും മനുഷ്യരാണ്! കേരളത്തെ സഹായിക്കൂ…. മലയാളത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് സുഡു…. ഇനി നൈജീരിയയില്‍ നിന്നും സഹായം പ്രതീക്ഷിക്കാം!

Malayalam Breaking News

മഴക്കെടുതിയിലായ കേരളത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് സുഡാനി ഫ്രം നൈജീരിയ ഫെയിമും നൈജീരിയന്‍ നടനുമായ സാമുവല്‍ അബിയോള റോബിന്‍സണും. പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി രാഷ്ട്ര-രാഷ്ട്രീയ-സാമൂഹ്യ ഭേദമന്യേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പ്രളയ കേരളത്തെ രക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് മലായളികള്‍ ഉള്‍പ്പെടെ മലയാളം-തമിഴ് സിനിമാ ലോകവും സാഹായ ഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെ ബോളിവുഡ് ലോകവും സഹായഹസ്തങ്ങളുമായി എത്തി. ഇപ്പോഴിതാ നൈജീരിയന്‍ നടനും കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്…

ഫെയ്‌സ്ബുക്കിലൂടെയാണ് കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് സുഡു രംഗത്തെത്തിയിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. കേരളത്തിനായി മൂന്നു ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് സാമുവല്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒന്ന് മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലുമാണ് സാമുവല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സാമുവലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

കേരളത്തെ സഹായിക്കൂ. ഞാന്‍ മലയാളി അല്ലെന്ന് എനിക്കറിയാം പക്ഷെ കേരളത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരുപാട് ആളുകളുണ്ട്. കേരളം എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുകയും കേരളം നശിപ്പിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുക. തുക വളരെ ചെറുതാണ്. ജലപ്രളയ ബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക. നിങ്ങള്‍ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ എല്ലാവരും മനുഷ്യരാണ്, ഞങ്ങള്‍ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം സഹായിക്കാം. ബാങ്ക് അക്കൗണ്ട് നമ്പര്‍ 67319948232 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രാഞ്ച് സിറ്റി ബ്രാഞ്ച് തിരുവനന്തപുരം, ഐഫോഴ്‌സ് കോഡ്: ടആകച0070028 നന്ദി.

സാമുവലിന്റെ രണ്ടാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

പ്രളയത്തില്‍ അകപ്പെട്ട് ജീവിതം കെട്ടിപ്പൊക്കാന്‍ പാടുപെടുന്ന കേരളത്തിലെ ആയിരങ്ങള്‍ക്ക് എല്ലാവരും തങ്ങളാല്‍ ആവുന്ന സഹായങ്ങള്‍ നല്‍കണമെന്നും തുക എത്ര തന്നെയായായലും അത് ചെറുതല്ലെന്നുമാണ് സാമുവല്‍ കുറിച്ചത്.

സാമുവലിന്റെ ഈ കുറിപ്പിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും സാമുവല്‍ പങ്കുവച്ചിട്ടുണ്ട്. സാമുവലിന്റെ ഈ കുറിപ്പ് നൈജീരിയക്കാരുടെ ശ്രദ്ധ ലഭിക്കാനും അവരുടെ സഹായം കേരളത്തിന് ലഭിക്കാനും സാധ്യതയുണ്ട്… ദുരന്തക്കടലില്‍ അകപ്പെട്ട കേരളത്തിന് സാമുവലിന്റെ ഈ കുറിപ്പ് വളരെ ഉപയോഗപ്പെടുമെന്ന പ്രതീക്ഷയിലാണ് കേരള ജനത…

Samuel Robinson request to Kerala flood relief

More in Malayalam Breaking News

Trending

Recent

To Top