Connect with us

ദുരിത ബാധിതര്‍ക്ക് രാം രാജിന്റെ വിലകൂടിയ മുണ്ടും ഷര്‍ട്ടും നല്‍കി ജയറാമും മകളും

Malayalam Breaking News

ദുരിത ബാധിതര്‍ക്ക് വസ്ത്രങ്ങളുമായി ജയറാമും മകള്‍ മാളവികയും. തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിതബാധിതര്‍ക്കാണ് ജയറാമും മകളും വസ്ത്രങ്ങളുമായി എത്തിയത്.

തിരുവല്ല വേങ്ങലിലെ പ്രളയബാധിത പ്രദേശത്താണ് ഇരുവരും എത്തിയത്. രാം രാജിന്റെ ഏറ്റവും വില കൂടിയ മുണ്ടുകളും ഷര്‍ട്ടുകളുമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയതെന്ന് ജയറാം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ജയറാം.

ശ്രീ നാഗരാജന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദിയെന്നും ജയറാം പറയുന്നു. ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേയ്ക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികള്‍ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ജയറാം പറഞ്ഞു.

Jayaram daughter distributes clothes to Kerala flood

More in Malayalam Breaking News

Trending