Malayalam Breaking News
കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് ആരാധകൻ – ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് !!
കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് ആരാധകൻ – ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് !!
By
കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് ആരാധകൻ – ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് !!
പ്രളയ ദുരന്തത്തിൽ നിന്നും കേരളം പതിയെ ഉയർന്നു വരികയാണ്. എല്ലാവരും ഒറ്റകെട്ടായി നിന്ന് പ്രവർത്തിച്ചതിന്റെ ഫലം കണ്ടു. ലോകത്തിന്റെ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്തുകയാണ്. കയ്യിൽ പണമില്ലാത്ത പലരും എന്ത് ചെയ്യണമെന്ന ആശങ്കയിലുമാണ്. അത്തരത്തില്‍ ഒരു ആരാധകന്റെ വിഷമം മാറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ യുവതാരം സുശാന്ത് സിംഗ് രജ്പുത്.
ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് ശുഭംരഞ്ജന്‍ ഞെട്ടിച്ചത്. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നായിരുന്നു ഇതിന് സുശാന്ത് നല്‍കിയ മറുപടി.
ഇതിന് പിന്നാലെ സുശാന്ത് പണം ശുംഭാരഞ്ജൻ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.
സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടെതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്‌നേഹം..എന്റെ കേരളം- സുശാന്ത് കുറിച്ചു.
actor sushanth sing donates 1 crore to relief fund