Connect with us

മകന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ല, അവര്‍ വലിയ കുടുംബമാണ്, എങ്കില്‍ പോലും ഞാന്‍ പറഞ്ഞുവെന്ന് ജയറാം; പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോയെന്ന് സോഷ്യല്‍ മീഡിയ

Malayalam

മകന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ല, അവര്‍ വലിയ കുടുംബമാണ്, എങ്കില്‍ പോലും ഞാന്‍ പറഞ്ഞുവെന്ന് ജയറാം; പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോയെന്ന് സോഷ്യല്‍ മീഡിയ

മകന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ല, അവര്‍ വലിയ കുടുംബമാണ്, എങ്കില്‍ പോലും ഞാന്‍ പറഞ്ഞുവെന്ന് ജയറാം; പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോയെന്ന് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും. ഇക്കഴിഞ്ഞ മെയ് മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായികുന്നു താലികെട്ട്. ആഢംബരത്തോടെ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങളാണ് എത്തിയിരുന്നത്.

വിവാഹ നിശ്ചയവും ആഘോഷപൂര്‍വമാണ് നടന്നത്. നവനീത് എന്നാണ് മാളവികയുടെ ഭര്‍ത്താവിന്റെ പേര്. കാളിദാസ് ജയറാമിന്റെ വിവാഹത്തിനാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. കാളിദാസിന്റെ വിവാഹ നിശ്ചയവും നേരത്തെ കഴിഞ്ഞതാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് കാളിദാസിന്റെ വധുവും മോഡലുമായ തരിണി കലിംഗരായര്‍.

തരിണിയ്ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്തു. അതിനു പിന്നാലെയെത്തിയ വാലന്റൈന്‍ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു.

മകന്റെ വിവാഹത്തെക്കുറിച്ച് ജയറാം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്ത്രീധന വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചതായിരുന്നു ജയറാം. മകന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങില്ലെന്ന് ജയറാം പറഞ്ഞു. എന്റെ മകന്‍ ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ കണ്ണാ, അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നോ, ഇട്ടോണ്ട് വരുന്ന ഡ്രസ് അല്ലാതെ ബാക്കിയുള്ളത് കണ്ണനാണ് അവള്‍ക്ക് വാങ്ങിക്കൊടുക്കേണ്ടത്.

അവര്‍ വലിയ കുടുംബമാണ്. എങ്കില്‍ പോലും ഞാന്‍ പറഞ്ഞു. മകളുടെ കാര്യമെടുത്താലും അങ്ങനെയാണെന്ന് ജയറാം വ്യക്തമാക്കി. കല്യാണം തൊട്ട് ഞങ്ങള്‍ നടത്തിക്കോളാം. ഞങ്ങള്‍ക്ക് ഈ കുഞ്ഞിനെ മാത്രം തന്നാല്‍ മതി, വേറൊന്നും വേണ്ടെന്നാണ്. അതാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച കാര്യമെന്നുംജയറാം പറഞ്ഞു. സ്ത്രീധനത്തിന് നൂറ് ശതമാനം എതിരാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജയറാം വ്യക്തമാക്കി.

ജയറാം സ്ത്രീ ധനം വേണ്ടെന്ന് പറയുന്നത് മഹാമനസ്‌കത കൊണ്ടല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായം. ചെന്നൈയിലെ ധനിക കുടുംബത്തിലെ കുട്ടിയാണ് കാളിദാസ് വിവാഹം ചെയ്യാന്‍ പോകുന്ന തരിണി. അതുകൊണ്ട് മാത്രമാണ് ഇട്ടിരിക്കുന്ന ഡ്രസോട് തരിണിയെ കൊണ്ട് വരാന്‍ ജയറാം പറഞ്ഞത്. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നെങ്കില്‍ കാണാമായിരുന്നു പുകിലെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം വന്നു.

പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നെങ്കില്‍ കണ്ണാ നീ ഈ പെണ്ണിനെ ഇട്ടോണ്ടിരിക്കുന്ന ഡ്രസോട് കൂടി ദൂരെ ദൂരെ പറഞ്ഞുവിട്ടേക്കണം കേട്ടല്ലോ, എന്ന് പറഞ്ഞേനെയെന്നാണ് ഒരാളുടെ കമന്റ. അതേസമയം ജയറാമിന്റെ അഭിപ്രായത്തെ അനുകൂലിച്ചും അഭിപ്രായം വരുന്നുണ്ട്. സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത് പോലെ തന്നെ ധനിക കുടുംബമാണ് ജയറാമിന്റേത്. ചെന്നൈയിലാണ് നടന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്.

മിമിക്രിയാണ് ജയറാമിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. അപരന്‍ വിജയമായശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ജയറാമിന്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടനവധി സിനിമകള്‍ ചെയ്ത് കഴിഞ്ഞു ജയറാം. സിനിമയില്‍ ചുവടുറപ്പിച്ച് തുടങ്ങിയതോടെയാണ് പെരുമ്പാവൂരുകാരനായ ജയറാം ചെന്നൈയിലേക്ക് താമസം മാറിയത്. ജയറാമിന്റെ ജീവിത പങ്കാളിയായശേഷം അഭിനയം പാര്‍വതി അവസാനിപ്പിച്ചുവെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

എബ്രഹാം ഒസ്ലര്‍ എന്ന സിനിമയിലൂടെ അടുത്തിടെയാണ് ജയറാം മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത്. 2010നൊക്കെ ശേഷം മലയാളത്തില്‍ അത്ര സജീവമായി ഹിറ്റുകള്‍ നിറഞ്ഞ കരിയര്‍ ഉണ്ടായില്ലെങ്കിലും ഇതര ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അദ്ദേഹം വ്യത്യസ്തമായ റോളുകള്‍ കൊണ്ട് നിറഞ്ഞു നിന്നു. ഓസ്‌ലറിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ മലയാള സിനിമ ഇപ്പോള്‍ അധികം ഉപയോഗിക്കാത്ത പ്രതിഭയുടെ തിരിച്ചു വരവ് തന്നെയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചതും.

More in Malayalam

Trending