Malayalam
പൂച്ചയെ അയച്ച പെൺകുട്ടിയെ കണ്ടെത്തി! ലോക്ക്ഡൗൺ കണ്ടെത്തല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പൂച്ചയെ അയച്ച പെൺകുട്ടിയെ കണ്ടെത്തി! ലോക്ക്ഡൗൺ കണ്ടെത്തല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
1998-ല്‍ സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേമിൽ പൂച്ചയെ അയച്ച പെൺകുട്ടിയെ ആരാണെന്ന് കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി പ്രേക്ഷകർ തിരഞ്ഞ് കൊണ്ടരിക്കുകയാണ്. ഡെന്നിസ് ആമിയെ സ്വന്തമാക്കുന്നിടത്ത് അവസാനിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍, ഒരു വലിയ സസ്പന്‍സിന്റെ ചുരുളഴിക്കാതെയാണ് സിബി മലയിലും ടീമും ചിത്രം പറഞ്ഞു നിര്‍ത്തുന്നത്!. രവി ശങ്കറിന്റെ അഞ്ച് മുറപ്പെണ്ണുമാരില്‍ ‘ആരോ ഒരാള്‍’ പ്രണയ സന്ദേശവുമായി പൂച്ചയെ അയക്കുന്ന സീന്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. ആ സംശയത്തിന് അവസാനമായി ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്
കോവിഡ് 19 ഭീതിയെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം വീട്ടിനകത്ത് ഇരിക്കുമ്പോൾ വിരസത മാറ്റാൻ പണ്ടത്തെ സിനിമകൾ വീണ്ടും കാണുകയാണ് ചിലർ . ഇപ്പോൾ ഇതാ സിനിമ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചയായിയിരിക്കുകയാണ്. ദേവദാസ് എന്ന ചെറുപ്പക്കാരനാണ് കുറിപ്പ് പങ്കുവെച്ചരിക്കുന്നത്. ഊഹാഭോഗങ്ങൾ മാത്രമല്ല കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആ ഉത്തരവുമായി എത്തിയത്
ദേവദാസിന്റെ കുറിപ്പ്:
”സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീര്‍ന്നപ്പോ വല്ലാത്ത സങ്കടായി. ഇപ്പൊ വീട്ടില്‍ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാന്‍ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്. എന്റെ ഒരു അനുമാന പ്രകാരം അപര്‍ണ്ണ എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്.
ഇനി എങ്ങനെ ആണെന്ന് നോക്കാം. റൂമിലേക്ക് പൂവ് എറിയുന്ന ചിത്രത്തിലെ കൈ ശ്രദ്ധിച്ചോ? അതില്‍ ചുവപ്പ് നൈല്‍ പോളിഷ് ആണ് ഉള്ളത്. എന്നാല്‍ എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്. എന്നാല്‍ മഞ്ജു നൈല്‍ പോളിഷ് ഇട്ടിരുന്നില്ല. അപ്പൊ എറിഞ്ഞത് മഞ്ജു അല്ല. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീന്‍ ഉള്ളത്. അതില്‍ മൂന്ന് പേരാണ് ചുവപ്പ് നൈല്‍ പോളിഷ് ഇട്ടത്. അപര്‍ണ്ണ, ദേവിക, ഗായത്രി. ദേവിക എല്ലായ്‌പ്പോഴും ഫുള്‍ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്, അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി. പിന്നെ ഉള്ളത് അപര്‍ണ്ണയും,ഗായത്രിയും ആണ്. ഇനി നമുക്ക് ക്ലൈമാക്‌സ് സീനിലേക്ക് പോകാം..അതില്‍ ട്രെയിനില്‍ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളില്‍ ആഭരണങ്ങള്‍ ഒന്നും കാണുന്നില്ല. എന്നാല് ട്രെയിനില്‍ കേറുന്ന സീനില്‍ ഗായത്രിയുടെ കയ്യില്‍ ഒരു ബ്രേസ്ലെട് കാണാം. അപ്പൊള്‍ ഗായത്രിയും ലിസ്റ്റില്‍ നിന്നും പുറത്തായി. അതുകൊണ്ട് പൂച്ചയെ അയച്ചത് അപര്‍ണ്ണ ആവാന്‍ ആണ് സാധ്യത..
വെറുതെ ഇരിക്കുന്ന സമയങ്ങള്‍ ആനന്ദകരം ആക്കൂ.
നമ്മള്‍ അതിജീവിക്കും”.
ദേവാനന്ദിന്റെ ഈ ‘ലോക്ഡൗണ്‍ കണ്ടെത്തല്‍’ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ദേവദാസിന്റെ കണ്ടെത്തലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.
സിബി മലയിലിനോട് ഇതിനെ കുറിച്ച് ഒരു പ്രോഗ്രാമില്‍ ചോദിച്ചപ്പോള്‍ ഈ സിനിമ എഴുതിയ രഞ്ജിത്തിനോട് തന്നെ അത് ചോദിക്കണമെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ല എന്നുമുള്ള രസകരമായ മറുപടിയാണ് ലഭിച്ചത്.ചിത്രത്തിന്‍റെ രചയിതാവായ രഞ്ജിത്തിനോടും പൂച്ചയെ അയയ്ക്കുന്ന രവി ശങ്കറിന്റെ പ്രണയിനി ആരെന്ന? ചോദ്യം ചോദിച്ചപ്പോള്‍ സസ്പന്‍സായി പറഞ്ഞത് സസ്പന്‍സായി തന്നെ നിലനില്‍ക്കട്ടെ എന്നായിരുന്നു മറുപടി.
jayaram
