Malayalam
ജയറാം വീടിനു മുമ്പിൽ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് പോലെ ഒരു മനുഷ്യൻ; രഘുനാഥ് പലേരി
ജയറാം വീടിനു മുമ്പിൽ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് പോലെ ഒരു മനുഷ്യൻ; രഘുനാഥ് പലേരി
ജയറാം വീടിനു മുമ്ബില്‍ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് പോലെ ഒരു മനുഷ്യനാണെന്ന് രഘുനാഥ് പലേരി. തന്റെ ഇഷ്ട്ട നായകൻ ജയറാമിനെകുറിച്ച് സംസാരിക്കവെയാണ് പറഞ്ഞത്. മലയാള സിനിമയിൽ ഒരുപാട് തിരക്കഥകൾ സമ്മാനിച്ച വ്യക്തിയാണ് രഘുനാഥ് പലേരി. സിനിമയിക്ക് വേണ്ടി കഥ എഴുതുബോൾ മനസ്സൽ തെളിയുന്ന ആദ്യ മുഖം ജാറമായിരിക്കുമെന്നും അദ്ദേഹം പറയുന്നു
ആ കാലത്ത് ഞാന്‍ കഥ എഴുതുമ്ബോള്‍ അതില്‍ എന്റെ മനസ്സില്‍ തെളിയുന്ന മുഖം ജയറാമിന്റെതായിരുന്നു. ജയറാമിനെ എനിക്ക് വലിയ ഇഷ്ടമാണ്. ജയറാമിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് രാജസേനനാണ്. എന്റെയും രാജസേനന്റെയും ആദ്യത്തെ സിനിമയായ ‘കടിഞ്ഞൂല്‍ കല്യാണ’ത്തിലാണ് ജയറാം എനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നത്. പക്ഷെ ജയറാം എപ്പോഴോ എന്റെ മനസ്സില്‍ ഒരു കഥ ചിന്തിക്കുമ്ബോള്‍ ആ കഥയുടെ കേന്ദ്ര കഥാപാത്രമായ ആളായി എന്റെ മുന്നില്‍ വന്നു നില്ക്കും.
അങ്ങനെ വന്നു നിന്ന എല്ലാ സിനിമകളിലും ജയറാം നായകനായിട്ടില്ല. ജയറാം എനിക്ക് നമ്മുടെ വീടിനു മുമ്ബില്‍ കത്തിച്ചു വയ്ക്കുന്ന നിലവിളക്ക് പോലെ ഒരു മനുഷ്യനാണ്. ഒരു കഥ സിനിമ ആക്കേണ്ട ആവശ്യം ഇല്ലെങ്കില്‍ പോലും എന്റെ പ്രധാന കഥാപാത്രമായി ജയറാമിന്റെ മുഖം മനസ്സില്‍ തെളിയാറുണ്ട്’. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ രഘുനാഥ് പലേരി പറയുന്നു.
jayaram
