Connect with us

രജിത്ത് കുമാർ ഹോട്ട് സീറ്റിലേക്ക്; ബിഗ് ബോസ് താരം കോടീശ്വരനിൽ സുരേഷ് ഗോപിക്കൊപ്പം; ഉറപ്പിച്ച് പരീക്കുട്ടിയും

Malayalam

രജിത്ത് കുമാർ ഹോട്ട് സീറ്റിലേക്ക്; ബിഗ് ബോസ് താരം കോടീശ്വരനിൽ സുരേഷ് ഗോപിക്കൊപ്പം; ഉറപ്പിച്ച് പരീക്കുട്ടിയും

രജിത്ത് കുമാർ ഹോട്ട് സീറ്റിലേക്ക്; ബിഗ് ബോസ് താരം കോടീശ്വരനിൽ സുരേഷ് ഗോപിക്കൊപ്പം; ഉറപ്പിച്ച് പരീക്കുട്ടിയും

ബിഗ് ബോസ് താരം ഡോക്ടർ രജിത്ത് കുമാർ നിങ്ങൾക്കും ആകാം കോടീശ്വരനിലെ ഹോട്ട് സീറ്റിലേക്ക്.. ബിഗ് ബോസ്സിലെ കരുത്തുറ്റ മത്സരാർത്ഥിയായ രജിത്ത് കുമാർ കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ്സിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിത പുറത്താക്കൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇതോടെ മഴവിൽ മനോരമയുടെ ഫേസ് ബുക് പേജുകളിലെ എല്ലാ വീഡിയോകൾക്കും പോസ്റ്റുകൾക്കും താഴെ രജിത് ആർമി അഭ്യർത്ഥനയും ആയി എത്തിയിരുന്നു. ബിഗ് ബോസിന്റെ ഫൈനൽ ദിവസം നിങ്ങൾക്കും ആകാം കോടീശ്വരന്റെ ഹോട്ട് സീറ്റിൽ രജിത് കുമാറിനെ എത്തിക്കാൻ കഴിയുമോ എന്നാണ് രജിത് ആർമി മഴവിൽ മനോരമയോട് അഭ്യർത്ഥിച്ചത്. നിരവധി ആളുകളാണ് മഴവിൽ മനോരമായോടും സുരേഷ്‌ ഗോപിയോടും ഈ ആവശ്യം ഉന്നയിച്ചു രംഗത്ത് വന്നിരിക്കുന്നത്.

രജിത്ത് ഫാൻസും സോഷ്യൽ മീഡിയയും മാത്രമല്ല ബിഗ് ബോസ്സിലെ മത്സരാർത്ഥിയായ പരീക്കുട്ടിയും എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന അദ്ദേഹം കോടീശ്വരനിലേക്കെത്തിയാല്‍ എങ്ങനെയുണ്ടാവും, അത്തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ് പരീക്കുട്ടി.

ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന പരീക്കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ടൊരു ട്രോള്‍ ഷെയര്‍ ചെയ്താണ് താരമെത്തിയത്. പൊളിസാധനമാണ് ഇതെന്നും പരീക്കുട്ടി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

ബിഗ് ബോസ് ഫിനാലെയുടെ അന്ന് തന്നെയുള്ള കോടീശ്വരന്‍ എപ്പിസോഡിലേക്ക് രജിത് കുമാര്‍ എത്തിയാല്‍ എങ്ങനെയുണ്ടാവും, അങ്ങനെയെങ്കില്‍ അവിടെ ചരിത്രം പിറക്കും. ഈ ട്രോളായിരുന്നു പരീക്കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലെ നടക്കുന്ന അന്ന്.. ഞങ്ങളുടെ രജിത് സാറിനെ ഗസ്റ്റ്‌ ആയ് കൊണ്ട് വരണം സുരേഷ് ചേട്ടാ .. ഇത് ഒരുകൂട്ടം ഫാൻസിന്റെ ആഗ്രഹം ആണ് ഒപ്പം ദുഃഖവും” എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. “രജിത് + സുരേഷ് ഗോപി + മനോരമ നല്ലൊരു കോമ്പിനേഷൻ അല്ലേ എന്നും ധാർമ്മികതയെയും പ്രേക്ഷകരേയും മാനിക്കാത്ത കോർപ്പറേറ്റ് ഏഷ്യാനെറ്റിന് മറുപടി കൊടുക്കൂ’ എന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.

അതെ സമയം തന്നെ 1 00 ദിനം ലക്ഷ്യമാക്കി മുന്നേറുന്ന ബിഗ് നിർത്തിവെയ്ക്കും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്

എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങളെ രസിപ്പിക്കാൻ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു’- എൻഡെമോൾ കുറിച്ചത്

നിങ്ങൾക്കും ആകാം കോടീശ്വരന്റെ ഹോട്ട് സീറ്റിലേക്ക് രജിത് കുമാർ എത്തും എന്നു തന്നെയുള്ള ശുഭാപ്തി വിശ്വാസത്തിൽ ആണ് ആരാധകർ

big boss 2

Continue Reading
You may also like...

More in Malayalam

Trending

Recent

To Top