Connect with us

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജയറാം; ലൊക്കേഷനിൽ നിന്നുള്ള ചിത്രം പുറത്ത്

Social Media

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജയറാം; ലൊക്കേഷനിൽ നിന്നുള്ള ചിത്രം പുറത്ത്

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജയറാം; ലൊക്കേഷനിൽ നിന്നുള്ള ചിത്രം പുറത്ത്

ജയറാം ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ജയറാമിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടി വച്ചുള്ള ലുക്കിലാണ് ചിത്രത്തില്‍ ജയറാം. ഒപ്പം സണ്‍ ഗ്ലാസുമുണ്ട്.

മെയ് 20 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെഡിക്കല്‍ ക്രൈംത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അര്‍ജുന്‍ അശോക്, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍,സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും മിഥുന്‍ മാനുവല്‍ തോമസ്സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

‘അബ്രഹാം ഓസ്ലര്‍’ ഉള്‍പ്പടെ മൂന്നു ത്രില്ലര്‍ സിനിമകളാണ് മിഥുന്‍ മാനുവല്‍ തോമസ്സിന്റേതായി ചിത്രീകരണം നടന്നു വരുന്നത്. നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറര്‍ ചിത്രമായ ഫീനിക്സ് , അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ലീഗല്‍ ക്രൈം ത്രില്ലറായ , സുരേഷ് ഗോപി ബിജു മേനോന്‍ കോമ്പിനേഷനിലെ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഗരുഡന്‍ എന്നീ ചിത്രങ്ങളാണിവ.

More in Social Media

Trending

Recent

To Top