Malayalam Breaking News
ജീവിതത്തിലെ ഏറ്റവും മഹനീയമായ മുഹൂര്‍ത്തമാണിത് -ജയം രവി
ജീവിതത്തിലെ ഏറ്റവും മഹനീയമായ മുഹൂര്‍ത്തമാണിത് -ജയം രവി
Published on
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരം ജയം രവിയിപ്പോൾ മകന് അവാർഡ് കിട്ടിയ സന്തോഷത്തിലാണ്. മകനൊപ്പമുള്ള താരത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജയം രവിയുടെ മകന് ആരവ് രവിക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നല്കാന് വേദിയിലേക്ക് അവതാരകര്‍ ക്ഷണിച്ചത് ജയം രവിയെ തന്നെയാണ്.
വേദിയില്‍ എത്തിയ താരം ഇത് ജീവിതത്തിലെ ഏറ്റവും മഹനീയമായ മുഹൂര്‍ത്തമാണെന്ന് പറഞ്ഞു. മകന് അവാര്‍ഡ് സമ്മാനിച്ച താരം അവതാരകരുടെ ആവശ്യപ്രകാരം മകനൊപ്പം വേദിയില്‍ നൃത്തത്തിനും ചുവടുവെച്ചു. ‘കുറുമ്ബ കുറുമ്ബാ’ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവെച്ചത്.
അതേസമയം ഒരു മില്യണിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. അച്ഛന്റെയും മകന്റെയും ഡാന്‍സിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
jayam ravi about his son
Continue Reading
You may also like...
Related Topics:Jayam Ravi
