“സാധാരണ ആണ്‍കുട്ടികളോട് പറയുക, കരയരുത് എന്നാണ്. ഞാന്‍ എന്റെ മക്കളോട് പറയുന്നത് പെണ്‍കുട്ടികളെ കരയിക്കരുത് എന്നാണ്” – കയ്യടി നേടി ജയം രവി
തമിഴ് പ്രേക്ഷകരുടെ പ്രിയ നടനാണ് ജയം രവി. തന്റെ ഓരോ ചിത്രങ്ങളിലൂടെയും ആളുകളുടെ മനം കവരുന്ന ജയം രവി ഇപ്പോൾ തന്റെ മക്കൾക്ക് നൽകിയ ഉപദേശത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. ഇന്നത്തെ കാലത്ത് ഏതൊരാളും തന്റെ മക്കളോട് ജയം രവി പറഞ്ഞത് പറഞ്ഞു കൊടുക്കണം എന്നാണ് ആരാധകർ പറയുന്നത്.
“സാധാരണ കുടംബത്തിലെ മുതിര്‍ന്നവര്‍ ആണ്‍കുട്ടികളോട് പറയുക, കരയരുത് എന്നാണ്. ഞാന്‍ എന്റെ മക്കളോട് പറയുന്നത് പെണ്‍കുട്ടികളെ കരയിക്കരുത് എന്നാണ്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി വെറുതെ പറയുന്നതല്ല. എന്റെ പുതിയ സിനിമയും അതേ കാര്യം തന്നെയാണ് പറയുന്നത്. അത് വളരെ പ്രധാനപ്പെട്ടതാണ്.. ജയം രവി പറയുന്നു.
ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ ക്ലൈമാക്സ് രംഗം ആകര്‍ഷകമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ‘സ്റ്റണ്ട്’ ശിവയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആക്ഷനും വൈകാരികമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ഒരു തിരക്കഥയാണ് ‘അടങ്ക മറു’ വിന് അവലംബം. പൊന്‍വണ്ണന്‍, ബാബു ആന്റണി, സമ്ബത്ത് രാജ്, മുനിഷ് കാന്ത്, അഴകം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സത്യന് സൂര്യന് ഛായാഗ്രഹണവും , സാം സി എസ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...