Actor
പ്രമുഖ നടിയുമായി പ്രണയത്തില്‍…, വിവാഹ മോചനത്തിനൊരുങ്ങുന്നു; ഗോസിപ്പുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി ജയം രവി
പ്രമുഖ നടിയുമായി പ്രണയത്തില്‍…, വിവാഹ മോചനത്തിനൊരുങ്ങുന്നു; ഗോസിപ്പുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി ജയം രവി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിന്‍ സെല്വന് എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന ഈ നടന് വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നതില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്ന കലാകാരന് കൂടിയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു.
മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരില് ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. എന്നാല്‍ വിജയം മാത്രമല്ല പരാജയങ്ങളും നേരിട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു താരത്തിന്. ജയം എന്ന വാക്ക് പേരില്‍ മാത്രമേയുള്ളൂ, എല്ലാം പരാജയമാണ് എന്ന് കേള്‍ക്കേണ്ടി വന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്ന് ജയം രവി തന്നെ പറഞ്ഞിരുന്നു.
മുന്‍പ് കരിയറില്‍ പലതും നഷ്ടപ്പെടുമ്പോള്‍ വ്യക്തി ജീവിതത്തിലും നടനെ തളര്‍ത്താന്‍ ശ്രമിച്ചവര്‍ ഉണ്ടായിരുന്നെന്ന് എല്ലാവര്ക്കും അറിയാവുന്ന കഥയാണ്. പലരും പല ഗോസിപ്പുകളും പടച്ചുവിട്ടു. ഒന്നില്‍ കൂടുതല്‍ തവണ സിനിമയില്‍ നായികയായി അഭിനയിച്ച പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും ജയം രവി വിവാഹ മോചനത്തിനൊരുങ്ങുകയാണെന്നും വരെ ഗോസിപ്പുകള്‍ പരന്നിരുന്നു.
മൗനം കൊണ്ട് അതിനെല്ലാം മറുപടി നല്കിയ നടന് ഇപ്പോള്‍ പടിപടിയായി ഉയരുന്നത് കാലത്തിന്റെ നീതിയാവുകയാണ്. താരത്തിന്റെ ഒരുപിടി സിനിമകളിലെ പരാജയങ്ങള്‍ക്കിടയിലാണ് പിന്നീട് താരത്തിന#്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നത്. എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, ദീപാവലി, തനി ഒരുവന് തുടങ്ങിയ ഹിറ്റ് സിനിമകളെല്ലാം പരാജയത്തില്‍ നില്ക്കുമ്പോള് ആശ്വാസമായി സംഭവിച്ചവയാണ്.
മുന്‍പ് പ്രമുഖനടിയുമായി പ്രണയ ബന്ധത്തിലാണെന്നും വിവാഹ മോചനത്തിനൊരുങ്ങുകയാണ് എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും ജയം രവി മൗനത്തിലായിരുന്നു. ഒന്നിനോടും പ്രതികരിച്ച് മൂര്‍ച്ഛകൂട്ടിയില്ല. എന്നാല്‍, അത്തരം ഗോസിപ്പുകളോടൊന്നും ജയം രവി പ്രതികരിക്കാതായതോടെ ഗോസിപ്പുകാരുടെ ആവേശം കൂടുകയായിരുന്നു. അന്ന് ഗോസിപ്പില്‍ പേര് ചേര്‍ക്കപ്പെട്ട നടി മറ്റൊരാളെ വിവാഹം ചെയ്തു പോയതോടെയാണ് പാപ്പരാസികള്‍ മൊനത്തിലായത്. പിന്നാലെയാണ് ജയം രവിക്ക് മണിരത്നത്തിന്റെ പൊന്നിയന്‍ സെല്വന് എന്ന സിനിമയില്‍ ടൈറ്റില്‍ റോളില്‍ ത്തൊനായത്. അത് നടന്റെ കരിയറിനും, വ്യക്തി ജീവിതത്തിനും മറ്റൊരു വലിയ വിജയം സമ്മാനിക്കുകയായിരുന്നു.
അതേസമയം, ജയം രവിയെ നായകനാക്കി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. പ്രേക്ഷകര്‍ അത്തരത്തില്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എം രാജേഷിനുമൊത്തുള്ളത്. ശിവ മനസുള്ള ശക്തി സിനിമയുടെ സംവിധായകന് എം രാജേഷ് ജയം രവിയെ നായകനാക്കി ഒരുക്കുന്ന പുതിയ പ്രൊജക്റ്റിന് ബ്രദര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ഭൂമിക ചൗള, ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും ബ്രദറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയം രവിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം ‘സൈറണ്‍’ ആണ്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് ‘സൈറണ്‍’ ഒരുക്കുന്നത്. സുജാത വിജയകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
പൊന്നിയില്‍ സെല്വന് ഒന്ന്, രണ്ട് ഭാഗങ്ങളിലെ ജയം രവിയുടെ കഥാപാത്രവും ഏറെ പ്രശംസ നേടിയിരുന്നു. രജനികാന്ത് വരെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ജയം രവി തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
‘ആ ഒരു മിനിറ്റ് സംഭാഷണം എന്റെ ദിനവും വര്‍ഷവും അവിസ്!മണീയമാക്കി. എന്റെ കരിയറിന് ഒരു പുതിയ അര്‍ത്ഥം നല്കി. താങ്കളുടെ നല്ല വാക്കുകള്‍ക്കും കുട്ടികളെപ്പോലെയുള്ള ഉത്സാഹത്തിനും തലൈവര്‍ക്ക് നന്ദി. സിനിമയും എന്റെ പ്രകടനവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ !ഞാന്‍ സന്തോഷിക്കുന്നു. താങ്കളുടെ വാക്കുകള്‍ക്ക് മുന്നില്‍ ഞാന്‍ വിനീതനും അനുഗ്രഹീതനുമാണ്’ എന്നാണ് ജയം രവി ട്വിറ്ററില്‍ കുറിച്ചത്.
ആദ്യദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം 25.86 കോടി ‘പൊന്നിയിന്‍ സെല്വന്’ നേടിയിരുന്നു. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും സൈന്യത്തിനും ശത്രുക്കള്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടിരുന്നത്.
