Movies
പത്ത് ദിവസം തികയുമ്പോള്‍ ആഗോളതലത്തില്‍ നേടിയത് 20.75 കോടി, കേരളത്തിൽ നിന്ന് മാത്രം 15 കോടി; റിപ്പോർട്ടുകൾ ഇതാ
പത്ത് ദിവസം തികയുമ്പോള്‍ ആഗോളതലത്തില്‍ നേടിയത് 20.75 കോടി, കേരളത്തിൽ നിന്ന് മാത്രം 15 കോടി; റിപ്പോർട്ടുകൾ ഇതാ
ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രം ‘ജയ ജയ ജയ ജയ ഹേ’ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോകുന്ന സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ്-ജയ ദമ്പതികളായാണ് ദര്‍ശനയും ബേസിലും ചിത്രത്തില്‍ വേഷമിടുന്നത്.
റിലീസിന് എത്തി പത്ത് ദിവസം തികയുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ കളക്ട് ചെയ്തിട്ടുള്ളത് 20.75 കോടി രൂപയാണ്. കേരളത്തില്‍ നിന്നും മാത്രം 15 കോടിക്ക് അടുത്ത് കളക്ട് ചെയ്ത ചിത്രം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നായി നേടിയത് അറ് കോടിയോളമാണ്. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മാത്രം മൂന്ന് ദിവസംകൊണ്ട് ചിത്രം കളക്ട് ചെയ്തത് 59 ലക്ഷം രൂപയാണ്. മികച്ച ഓപ്പണിങ് ആണിത്.
കേരളത്തിലെ മികച്ച് ഓപ്പണിങ് നേടിയ സിനിമ രണ്ട് ദിവസംകൊണ്ട് കളക്ട് ചെയ്തത് 2.5 കോടി രൂപയായിരുന്നു. ചിത്രം കേരളത്തില്‍ 150 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ കൂടിയതോടെ സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. 180 സ്‌ക്രീനുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ജയ ജയ ജയ ജയ ഹേ നവംബര്‍ 11 റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
വിപിന്‍ ദാസ് ആണ് സിനിമയുടെ സംവിധാനം.ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
