Box Office Collections
പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ജവാന് ആയോ?; ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ കണ്ടോ!
പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ജവാന് ആയോ?; ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ കണ്ടോ!
കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ചിത്രം ‘ജവാന്‍’ തിയേറ്ററുകളിലെത്തിയത്. ഓപ്പണിംഗ് കളക്ഷനില്‍ ഷാരൂഖാന്റെ ‘പഠാന്‍’ എന്ന ചിത്രത്തെ കടത്തി വെട്ടിയാണ് ‘ജവാന്‍’ മുന്നിലെത്തിയിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്‌സോഫീസ് കണക്കുകള്‍ പ്രകാരം ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ്.
72.46 കോടിയാണ് ജവാന്‍ ആദ്യ ദിനം നേടിയിരിക്കുന്നത്. ഹിന്ദിയില്‍ 16,157 ഷോകള്‍ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി ഷാരൂഖ് ചിത്രം നേടി. തമിഴില്‍ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോള്‍ 810 ഷോകളിലായി തെലുങ്കില്‍ നിന്നും 5.29 കോടിയും ജവാന്‍ നേടി.
അങ്ങനെ ആകെ മൊത്തം 72 കോടി എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ മാത്രമാണിത്. ഈ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ സ്വന്തം സിനിമയായ പഠാന്റെ ആദ്യദിന കളക്ഷനെയാണ് ഷാരൂഖ് മറികടന്നിരിക്കുന്നത്.
റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഈ നിലയിലാണ് ഷോകള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വരും ദിനങ്ങളില്‍ ജവാന്‍ പഠാന്റെ കളക്ഷന്‍ മറികടക്കാനാണ് സാധ്യത. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.