Social Media
ജാസ്മിൻ മാൻഡ്രക്കാണെന്നത് നൂറ്റിപത്ത് ശതമാനം ഉറപ്പായി; ജാസ്മിനും സിജോയും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു!
ജാസ്മിൻ മാൻഡ്രക്കാണെന്നത് നൂറ്റിപത്ത് ശതമാനം ഉറപ്പായി; ജാസ്മിനും സിജോയും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു!
പലയിടത്തും ചുവടുകൾ പിഴച്ചുപോയ, വ്യാപകമായ സൈബർ അറ്റാക്ക് നേരിട്ട ബിഗ് ബോസ് മലയാളം മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ജാസ്മിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ജാസ്മിനെ പോലെ തന്നെ പ്രേക്ഷകർക്കേറെ സുപരിചിതനാണ് വ്ലോഗിങും റിയാക്ഷൻ വീഡിയോയുമെല്ലാം ചെയ്ത് ശ്രദ്ധനേടിയ സിജോ ജോണും. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ പരിചിതമെങ്കിലും ബിഗ് ബോസ് മലയാളം സീസൺ ആറിൽ വന്നതോടെയാണ് ഇരുവരും പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരാകുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ആറിൽ നിരവധി ആരാധകരെ സമ്പാദിച്ച രണ്ട് മത്സരാർത്ഥികളും ഇവർ തന്നെയാണ്. ഫിനാലെയ്ക്ക് തൊട്ട് മുമ്പാണ് സിജോ വോട്ടിങിന്റെ അടിസ്ഥാനത്തിൽ പുറത്തായത്. സീസൺ ആറിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ജാസ്മിൻ ജാഫർ. ബിഗ് ബോസിൽ വെച്ച് നിരവധി തവണ വഴക്കിട്ടിട്ടുണ്ടെങ്കിലും ഹൗസിന് പുറത്ത് ഇപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ് ഇരുവരും.
ഇപ്പോഴിതാ സിജോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജാസ്മിനൊപ്പം ആദ്യമായി ഒരു സിനിമാ വീഡിയോ സോങ് റീലായി റിക്രിയേറ്റ് ചെയ്യാൻ പോയപ്പോഴുള്ള സംഭവങ്ങളെ കുറിച്ചാണ് സിജോ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിംഗിനായി പോകവെ ഇരുവരും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു.
സിജോ യു ടേൺ ചെയ്യുന്നതിനിടയിൽ കാർ കുഴിയിൽ താഴുകയായിരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെയാണ് കാർ ഉയർത്താനായത്. രണ്ടുപേരും ജാസ്മിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് തന്നെ കഥാപാത്രങ്ങളായി ഒരുങ്ങി ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുവർക്കും പരിക്കുകളൊന്നുമില്ല.
ഇതിന് പിന്നാലെ അപകടത്തെ കുറിച്ച് സംസാരിക്കവെ ജാസ്മിനെ കുറിച്ച് സിജോ പറഞ്ഞ ചില രസകരമായ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജാസ്മിൻ മാൻഡ്രക്കാണെന്നുള്ളത് നൂറ് ശതമാനം ഉറപ്പായി. ഞങ്ങൾ ബിഗ് ബോസിൽ വെച്ച് പറയാറുണ്ടായിരുന്നില്ലേ… ജാസ്മിൻ മാൻഡ്രക്കാണെന്ന്. അത് ഇപ്പോൾ നൂറ്റിപത്ത് ശതമാനം ഉറപ്പായി. കാരണം ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റായി. ആർക്കെങ്കിലും പണി കൊടുക്കണമെങ്കിൽ നിങ്ങൾ ലക്ഷങ്ങൾ മുടക്കേണ്ടതില്ല ജാസ്മിനെ വിളിച്ച് കാര്യം പറഞ്ഞാൽ മതി.
അവളുടെ ഒരു പ്രാർത്ഥനയോ അല്ലെങ്കിൽ ജാസ്മിൻ കൂടെപ്പോയാൽ തന്നെ അയാൾക്ക് പണി കിട്ടും. ജാസ്മിന്റെ കൂടെ ഞാൻ യാത്ര ചെയ്തു… എന്റെ വണ്ടിയിപ്പോൾ വഴിയിൽ കിടക്കുകയാണെന്നുമാണ് സിജോ തമാശയായി പറഞ്ഞത്. മാത്രമല്ല, ഈ ഷൂട്ട് പ്ലാൻ ചെയ്തപ്പോൾ മുതൽ പല വിധ തടസങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ എല്ലാത്തിനേയും മറികടന്ന് തങ്ങൾ ഷൂട്ട് പൂർത്തിയാക്കിയെന്നും വൈകാതെ പുറത്ത് വിടുമെന്നും സിജോ പറഞ്ഞിരുന്നു.
അടുത്തിടെ റിലീസായി തിയേറ്ററിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ടൊവിനോ തോമസ് ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലെ കിളിയേ എന്ന റൊമാന്റിക്ക് ഗാനമായിരുന്നു റീലായി റിക്രിയേറ്റ് ചെയ്യാൻ ഇരുവരും തീരുമാനിച്ചിരുന്നത്. കടുത്ത പനിയായിരുന്നിട്ടും ജാസ്മിൻ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവെച്ചാണ് ഷൂട്ടിന് എത്തിയത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിജോയുടെയും ലിനുവിന്റെയും വിവാഹ നിശ്ചയം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാൻ പോകുന്നത്. വിവാഹം പോലെ തന്നെ ആഘോഷമായിട്ടാണ് എൻഗേജ്മെന്റും നടത്തിയത്. വിവാഹം ഉടൻ പ്രതീക്ഷിക്കാമെന്നും സിജോ പറഞ്ഞിരുന്നു.
സിജോയും ലിനുവും തമ്മിലുള്ള വീഡിയോസ് എല്ലാം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. വിവാഹത്തെ കുറിച്ച് പറയുന്ന ഓരോ കാര്യങ്ങളും ആരാധകർക്ക് ഏറെ ആവേശം ഉണ്ടാക്കാറുണ്ട്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ ഇരുവരുടെയും വിവാഹം എന്നാണ് എന്ന ചർച്ചകളാണ് നടന്നു കൊണ്ടിരുന്നത്.