വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസും
ബോളിവുഡ് നടി ജാൻവി കപൂർ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന വീഡിയോ വൈറൽ
ബോളിവുഡ് നടി ജാൻവി കപൂർ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് . ഷൂസ് ധരിക്കാതെ തറയിൽനിന്നുകൊണ്ട് വളരെ ആസ്വദിച്ചാണ് ജാൻവി ബെല്ലി ഡാൻസ് ചെയ്യുന്നത്.
സിനിയിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ സിനിമാ പ്രേമികളുടെ സ്റ്റാറായി മാറിയതാണ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. 22 വയസ്സായിട്ടേയുള്ളൂ നടിക്ക്.ഇതിനകം തന്നെ ഇൻസ്റ്റഗ്രാമിൽ 3.6 മില്ല്യൺ യൂസേഴ്സിനെ സ്വന്തമാക്കി കഴിഞ്ഞു ..
കൃത്യമായ വ്യായാമയും ഡയറ്റുമാണ് ബോളീവുഡ് സുന്ദരികളുടെ ആകാരവടിവിന്റെ പ്രധാന രഹസ്യം. ഇതിൽ കർക്കശകക്കാരിയാണ് ബോളിവുഡ് നടി ജാൻവി കപൂർ .
ഫാഷന്‍ ലോകത്തെ സൂപ്പർ താരമാണ് ജാൻവി . ഫോട്ടോ ഷൂട്ടിലായാലും സിനിമയിലായാലും തന്റെ ആകാരവടിവുംകൊണ്ടും വസ്ത്രധാരണകൊണ്ടും ജാൻവി വളരെ വ്യത്യസ്തയായിരിക്കുമെന്നാണ് ഫാഷൻ ലോകത്തെ വിദഗ്ധർ പറയുന്നത്. കൃത്യമായ വ്യായാമയും ഡയറ്റുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നില്ലെന്ന് ജാൻവി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണിപ്പോൾ.
വ്യായാമത്തിനായി ജിമ്മിൽ മണിക്കൂറോളമാണ് ജാൻവി ചെലവഴിക്കാറുള്ളത്. ജാൻവി ജിമ്മിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരാറുണ്ടെങ്കിലും ജിമ്മിനുള്ളിലെ ജാൻവിയുടെ ദൃശ്യങ്ങൾ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു.
എന്നാൽ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന ജാൻവിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്
വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിസുന്ദരി ആയാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ട്രെയിനറായ യാഷ്മിന്‍ കറാച്ചിവാലയാണ് ജാന്‍വിയുടെയും ഫിറ്റ്‌നസ് ഗുരു.
കാര്‍ഡിയോ, വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങള്‍ കൂടാതെ നീന്തല്‍, ജോഗിങ് എന്നിവയും ജാന്‍വിയുടെ ഇഷ്ടഇനങ്ങളാണ്.
വലിയ ഡയറ്റ് പിന്തുടരുന്ന ആളല്ല എങ്കിലും പോഷകപ്രദമായ ആഹാരം എപ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
ഉണരുമ്പോൾത്തന്നെ മൂന്നാലു ഗ്ലാസ്സ് വെള്ളം കുടിച്ചു കൊണ്ടാണ് ജാന്‍വി ദിവസം ആരംഭിക്കുന്നത്. ഷൂട്ടിങ്ങിലായാലും കഴിവതും വീട്ടിലെ ആഹാരം കഴിക്കാനാണ് താൽപര്യം. ബ്രൗണ്‍റൈസ്, ചിക്കന്‍ സാന്‍വിച്ച്, പച്ചക്കറി ജ്യൂസ് എന്നിവയെല്ലാം ജാന്‍വിയുടെ സ്ഥിരം മെനുവില്‍ ഉണ്ടാകും.
ഇനി ജാന്‍വിയുടെ ഏറ്റവും വലിയൊരു ഫിറ്റ്‌നസ് സീക്രട്ട് എന്താണെന്നോ? ഉറങ്ങാൻ കിടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പുതന്നെ അത്താഴം കഴിച്ചിരിക്കും.
പച്ചക്കറി സൂപ്പുകൾ, വേവിച്ച പച്ചക്കറി, ഗ്രില്‍ ചെയ്ത മത്സ്യം, ദാല്‍ എന്നിവയാകും മിക്കപ്പോഴും അത്താഴം
ഫിറ്റ്‌നസ്സില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെങ്കിലും മധുരമുള്ളതും ഫ്രൈ ചെയ്തതുമായ എല്ലാത്തരം വിഭവങ്ങളും ജാൻവി കഴിക്കും.. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലഭിക്കുന്ന പാല്‍ കൊണ്ടുണ്ടാക്കുന്ന മധുരമുള്ള വിഭവമായ റാബ്രിയും ജാന്‍വിയുടെ ഇഷ്ടവിഭവമാണ്.
ആദ്യ ചിത്രമായ ധടക്കിന്റെ ഗംഭീര വിജയത്തോടെ സിനിമയില്‍ സജീവമായ ജാന്‍വിക്ക് കൈനിറയെ ചിത്രങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.
ധടക്ക് എന്ന ചിത്രത്തിലൂടെ എത്തിയ ജാൻവി അടുത്തതായി കരൺ ജോഹറിന്‍റെ തക്ത് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ആദ്യ ചിത്രം 75 കോടിയിലേറെ കളക്ഷൻ നേടുകയുമുണ്ടായി.
janvi Kapoor -Jim with Belly dance
