മകളുടെ ജന്മദിനം ആഘോഷമാക്കി നടി ശ്രീദേവിയും കുടുംബവും
By
Published on
തെന്നിന്ത്യന്‍ നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും നായികാ വേഷങ്ങളില്‍ തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം സിനിമയില്‍ ഇടവേള എടുത്തിരിക്കുകയാണ്. നടന്‍ അരുണ്‍ വിജയ് ഇവരുടെ അര്‍ദ്ധസഹോദരനാണ്. താരപുത്രിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ശ്രീദേവിയും കുടുംബവും . തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെ മകളാണ് നടി കൂടിയായ ശ്രീദേവി വിജയകുമാര്‍. താരത്തിന്റെ മകള്‍ രൂപികയുടെ മൂന്നാം ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്മ ശ്രീദേവി, അച്ഛന്‍ രാഹുല്‍, അപ്പൂപ്പന്‍ വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമുള്ള കുഞ്ഞ് രൂപികയുടെ ജന്‍മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
sreedevi -actor -happy birthday
Continue Reading
You may also like...
Related Topics:
