Connect with us

മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ

Actor

മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ

മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർഎസ് പ്രഭുവിന്റെ 96-ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

എൻആർഐക്കാരായ നിർമ്മാതാക്കൾ മലയാള സിനിമയെ നശിപ്പിച്ചെന്ന് പറയുകയാണ് നടൻ. സാധാരണ സിനിമാക്കാരെ പോലെ മ ദ്യപാനമില്ല, വ്യ ഭിചാരമില്ല, മറ്റുള്ള വൃത്തികേടുകളില്ല, കള്ളത്തരമില്ല എന്നതാണ് ആർഎസ് പ്രഭുവിന്റെ പ്രത്യേകത. പുറത്ത് നിന്നും നോക്കുന്നവർക്ക് പ്രഭു എന്നാണ് പേരെങ്കിലും ദാരിദ്ര്യവാസി ആണെന്ന് തോന്നും.

പക്ഷേ, അങ്ങനെ അല്ല. പത്ത് പൈസ പോലും ആർക്കും കടം പറയാതെ ഉള്ള കാശ് കൊടുത്ത്, ഇത്രയേ ഉള്ളൂ ഇതിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ വന്നു അഭിനയിക്കുക എന്ന് പറഞ്ഞ് വളരെ ക്ലീൻ ആയിട്ട് പടമെടുത്ത വ്യക്തിയാണ്. പത്തിരുപത്തഞ്ച് വർഷം മദ്രാസിൽ ഇത് കണ്ട അനുഭവമുണ്ട്. ഇതിന് ശേഷം മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി.

അതുവരെ ഞാൻ മദ്രാസിൽ കണ്ട സിനിമ എന്നുപറഞ്ഞാൽ അന്ന് എട്ടോ പത്തോ നിർമാതാക്കൾ മാത്രമേയുള്ളൂ. നല്ല പടങ്ങൾ എടുക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. അവർക്ക് മറ്റ് ബിസിനസുകളില്ല. സിനിമയോടും കലയോടുമുള്ള സ്‌നേഹംകൊണ്ട് നല്ല നോവലുകളും കഥകളും തിരഞ്ഞെടുത്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മളൊക്കെ കണ്ടുകൊണ്ടിരുന്നത്.

അതുപോയിട്ട് ഇപ്പോൾ ആർക്ക് വേണമെങ്കിലും അഭിനയിക്കാം, കഥ വേണ്ട. സിനിമ എന്ന് പറഞ്ഞ് 240 പടങ്ങളൊക്കെയാണ് ഒരു വർഷം ഇറങ്ങുന്നത്. ഇതിൽ പച്ചപിടിച്ച് പോകുന്ന അഞ്ചോ ആറോ പടങ്ങളുണ്ടാവും. പരമ ശുദ്ധനായ വ്യക്തിയാണ് ആർഎസ് പ്രഭു. ഈ പ്രായത്തിൽ തനിക്ക് നടക്കാൻ വയ്യാതായി. പ്രഭു സാർ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു, അത്തരത്തിലുള്ള ഒരു ജീവിതചര്യയാണ് അദ്ദേഹം അനുഷ്ഠിച്ചത് എന്നാണ് ജനാർദ്ദനൻ പറഞ്ഞത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top