കുറച്ച് മലയാളികൾക്ക് മാത്രമാണ് പ്രശ്‌നം, ഞാന്‍ എന്ത് ഇടണമെന്നുള്ളത് എന്റെ ഇഷ്ടമാണ് ; ജാനകി സുധീര്‍
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു ജാനകി സുധീർ. നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട് . എന്നാല്‍ ജാനകി ശ്രദ്ധ നേടുന്നത് ബിഗ് ബോസിലൂടെയും സോഷ്യല്‍ മീഡിയയിലൂടേയുമാണ്. ബിഗ് ബോസില്‍ ഒരു ആഴ്ചയില്‍ മാത്രമാണ് നില്‍ക്കാന്‍ സാധിച്ചെങ്കിലും ശ്രദ്ധ നേടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയില്‍ തരംഗം സൃഷ്ടിക്കാറുണ്ട് ജാനകി സുധീര്‍.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ചതിയെക്കുറിച്ച് മനസ് തുറക്കുകയാണ് ജാനകി സുധീര്‍. തന്നെ കൂടെ നിന്ന് ചതിച്ച സുഹൃത്തിനെക്കുറിച്ചാണ് ജാനകി സംസാരിക്കുന്നത്.ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാനകി മനസ് തുറന്നത്.
”കുറച്ച് നാള്‍ മുന്നെയാണ്. പല ഇന്റര്‍വ്യുകളിലും ഞാനത് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഞാന്‍ സീരിയല്‍ ചെയ്തിരുന്ന സമയമാണ്. ഒരു ദിവസം രണ്ട് ഷെഡ്യൂള്‍ ആയിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. അത് ഷൂട്ട് ചെയ്യാന്‍ സാറിന്റെ അസിസ്റ്റന്റ് ആയിട്ടുള്ളൊരു പുള്ളിക്കാരന്‍ വന്നിരുന്നു. അവിടെ വച്ചാണ് പരിചയപ്പെട്ടത്. അതിന് ശേഷം വേറൊരു ഷൂട്ടിന് പോകുമ്പോള്‍ പുള്ളിയെ മറ്റൊരു നിര്‍മ്മാതാവിന്റെ കൂടെ കണ്ടു. നിര്‍മ്മാതാവുമായി സംസാരിച്ചു” ജാനകി പറയുന്നു.
കുറേ മീറ്റിംഗുകളൊക്കെ അറ്റന്‍ഡ് ചെയ്തു. പ്രൊജക്ട് എന്താണെന്നൊക്കെ പറഞ്ഞു തന്നു. പിന്നീട് എന്നോട് തടി കുറയ്ക്കാനും സീരിയല്‍ അഭിനയിക്കുന്നത് നിര്‍ത്താനും പറഞ്ഞു. ഞാന്‍ ആ സമയത്ത് മൂന്ന് നാല് സീരിയലുകളില്‍ ഓടി നടന്ന് അഭിനയിക്കുന്ന സമയമാണ്. അങ്ങനെ സീരിയല്‍ നിര്‍ത്തി. ജിമ്മിലൊക്കെ പോയി വര്‍ക്കൗട്ട് ചെയ്ത് തടി കുറച്ചു. പക്ഷെ ഒടുവില്‍ ആ പ്രൊജക്ട് നടന്നില്ല.
പുള്ളിക്കാരന്‍ എന്നോട് കുറേ കാരണങ്ങളൊക്കെ പറഞ്ഞിരുന്നുവെന്നും ജാനകി പറയുന്നു.പക്ഷെ എനിക്ക് തിരിച്ച് സീരിയലിലേക്ക് പോകാന്‍ പറ്റാതായി. എന്നെ വിൡക്കുന്നവരോടൊക്കെ ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞിരുന്നു. നല്ലൊരു പ്രൊജക്ടാണ്, നായികയായിട്ടാണ് എന്നൊക്കെ അവരോട് പറഞ്ഞിരുന്നു. നല്ല ആര്‍ട്ടിസ്റ്റുകളും ടീമുമായിരുന്നു. അത് എനിക്ക് കുറച്ച് വിഷമമായി. ആ പുള്ളിക്കാരന്‍ പിന്നീ്ട വേറൊരു പ്രൊജക്ട് തുടങ്ങിയപ്പോള്‍ പോലും എന്നെ വിളിച്ചില്ല. അയാള്‍ കാരണം ഇത്രയൊക്കെ ഞാന്‍ ചെയ്തത്. അങ്ങനെ ചെയ്തതില്‍ വിഷമമുണ്ട്. അദ്ദേഹം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ടെന്നും ജാനകി പറയുന്നു.അതേസമയം ബോള്‍ഡ് ഫോട്ടോഷൂട്ടുകളുടെ പേരിലുള്ള വിമര്‍ശനങ്ങളോടും ജാനകി പ്രതികരിക്കുന്നുണ്ട്.
എന്റെ ആത്മവിശ്വാസത്തിന് അനുസരിച്ചാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് ഫുള്‍ നഗ്നയായിട്ടുള്ള ഫോട്ടോഷൂട്ട് ചെയ്യാനാകില്ല. കുറേ ഓഫറുകള്‍ വരുന്നുമുണ്ട്. പക്ഷെ എനിക്ക് ആത്മവിശ്വാസമുള്ളത് ഫാഫ് ന്യൂഡിലാണെന്നാണ് ജാനകി പറയുന്നത്. അതില്‍ ആളുകള്‍ക്കെന്താണ് കുഴപ്പം? ഇതൊക്കെ എല്ലാവര്‍ക്കും ഉള്ളത് തന്നെയല്ല. വിദേശികള്‍ ചെയ്യുന്നില്ലേ? ബീച്ചില്‍ ബിക്കിനിയിട്ട് നടക്കുന്നില്ലേ? സത്യം പറഞ്ഞാല്‍ അവരൊന്നും അങ്ങോട്ടും ഇങ്ങോട്ടു നോക്കാറു പോലുമില്ലെന്നും ജാനകി പറയുന്നു.
കുറച്ച് മലയാൡകള്‍ക്ക് മാത്രമാണ് പ്രശ്‌നം. ഞാന്‍ എന്ത് ഇടണമെന്നുള്ളത് എന്റെ ഇഷ്ടമാണ്. എന്തു ഫോട്ടോ ഇടണമെന്ന്. ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ പറ്റില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം തന്നെ ആ ഫോട്ടോസ് എടുത്ത് കളയില്ലേ. അത് ചെയ്യുന്നില്ലല്ലോ. പിന്നെ ഞാനതൊന്നും ഗൗനിക്കാറില്ലെന്നും താരം വ്യക്തമാക്കി.
