Connect with us

അതൊരു വിധിയാണ്, അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്, വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല; ഉർവശി അന്ന് പറഞ്ഞ കാര്യങ്ങൾ

Movies

അതൊരു വിധിയാണ്, അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്, വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല; ഉർവശി അന്ന് പറഞ്ഞ കാര്യങ്ങൾ

അതൊരു വിധിയാണ്, അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്, വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല; ഉർവശി അന്ന് പറഞ്ഞ കാര്യങ്ങൾ

ഹാസ്യമാകട്ടെ ദേഷ്യമാകട്ടെ സങ്കടമോ പ്രണയമോ വഞ്ചനയോ കുശുമ്പോ എന്തും അധികമാകാതെ സിനിമയെന്ന മാധ്യമത്തിന് മുന്നിലിരിക്കുന്ന തന്റെ പ്രേക്ഷകന് ദഹിക്കുന്ന തരത്തിൽ കൃത്യമായി എത്തിക്കാൻ കഴിയുന്ന നടിയാണ് ഉർവശി.അന്നും ഇന്നും ഉർവശിയുടെ സിനിമകൾക്ക് ജനശ്രദ്ധ ലഭിക്കുന്നു. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്ന് ആരാധകർ പറയുന്നു. കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉർവശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവിൽക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉർവശിയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.

ഉർവശിയുടെ വ്യക്തിജീവിതം ഒരു കാലത്ത് സിനിമാ ലോകത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല. നടൻ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹബന്ധത്തിന് കുറച്ച് വർഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2000 ലായിരുന്നു താര വിവാഹം. പ്രണയ വിവാഹം ഉർവശിയുടെ വീട്ടുകാർ എതിർത്തെങ്കിലും നടി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. 2001 ൽ തേജാ ലക്ഷ്മി എന്ന മകളും ഉർവശിക്കും മനോജ് കെ ജയനും ജനിച്ചു. 2008 ലാണ് ഇരുവരും വേർപിരിയുന്നത്.

വിവാഹമോചന സമയത്ത് ഉർവശിക്കെതിരെ മനോജ് കെ ജയൻ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യവും ഉണ്ടായി. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തർക്കം കുറച്ച് നാൾ തുടർന്നു. വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ചിട്ടുണ്ട്. കൈരളി ‌ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്.
അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാൻ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളിൽ ദുർഘടമായ സംഭവങ്ങളുണ്ട്. അതിനെ തിരിഞ്ഞ് നോക്കാം.

വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അർത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉർവശി അന്ന് വ്യക്തമാക്കി.അമ്മയു‌ടെ മനസിന്റെ പോസിറ്റിവിറ്റിയാണത്. വിഷമിക്കാനാണെങ്കിൽ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീർ തോർന്ന സമയം ഉണ്ടാകില്ല. മറ്റെന്തോ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഓരോ കാര്യങ്ങൾ വരുമ്പോഴും ചിന്തിക്കാറ്. അതായിരിക്കും നല്ലതെന്നും ഉർവശി അഭിപ്രായപ്പെട്ടു. വിവാഹമോചനത്തിന്റെ സമയത്ത് ഉർവശിക്കെതിരെ സംസാരിച്ചെങ്കിലും പിന്നീട് മനോജ് കെ ജയൻ ഉർവശിയെ പ്രശംസിച്ചിട്ടുണ്ട്.മകൾ തേജാ ലക്ഷ്മിയെക്കുറിച്ച് സംസാരിക്കവെയാണ് മനോജ് കെ ജയൻ ഉർവശിയെ പരാമർശിച്ചത്. ഞാനും ആക്ടറാണ് അവളുടെ അമ്മ ഉർവശിയും വലിയ നടിയാണ്.

ഞങ്ങളുടെ മകൾക്ക് അഭിനയത്തിലാണ് വിധിയെങ്കിൽ അതിൽ സന്തോഷമേയുള്ളൂയെന്ന് അന്ന് മനോജ് കെ ജയൻ വ്യക്തമാക്കി.ഉർവശിയെ കാണാൻ ഇടയ്ക്കിടെ മകൾ തേജാ ലക്ഷ്മി എത്താറുണ്ട്. രണ്ടാമത് വിവാഹം ചെയ്ത ശിവപ്രസാദിനൊപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്. 2013 ലാണ് ഉർവശിയും ശിവപ്രസാദും വിവാഹിതരായത്. സ്വകാര്യമായാണ് വിവാഹം നടന്നത്. ഇഷാൻ പ്രജാപതി എന്ന മകനും ദമ്പതികൾക്ക് പിറന്നു. കൺസ്ട്രക്ഷൻ മേഖലയിലാണ് ശിവപ്രസാദ് പ്രവർത്തിക്കുന്നത്.

തന്റെ സിനിമാ കരിയറിന് വലിയ പിന്തുണ ഭർത്താവ് നൽകുന്നുണ്ടെന്ന് ഉർവശി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഉർവശിയുടെ മകൾ തേജാലക്ഷ്മി. മാതാപിതാക്കളെ പോലെ തേജാ ലക്ഷ്മിയും സിനിമാ രം​ഗത്തേക്ക് കടന്ന് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

More in Movies

Trending

Recent

To Top