News
‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന സിനിമയ്ക്ക് ശേഷം ഒളിവില്‍ കഴിയേണ്ടി വന്നു; നടന് ജെയ്മി ഡോര്നന്
‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന സിനിമയ്ക്ക് ശേഷം ഒളിവില്‍ കഴിയേണ്ടി വന്നു; നടന് ജെയ്മി ഡോര്നന്
Published on

‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന സിനിമയിലെ അഭിനയത്തിന് കടുത്തവിമര്‍ശനങ്ങള്‍ നേരിട്ടതിനാല്‍ ഒളിച്ചുകഴിയേണ്ടിവന്നെന്ന് നായകന് ജെയ്മി ഡോര്‍നന്റെ വെളിപ്പെടുത്തല്‍. ഭാര്യ അമേലിയ വാര്‍ണര്‍ക്കും മൂത്തകുട്ടിക്കുമൊപ്പമായിരുന്നു ഒളിവുജീവിതം.
സിനിമയുടെ സംവിധായിക സാം ടെയ്ലര് ജോണ്‍സണും ഭര്‍ത്താവ് ആരോണുമാണ് ഇതിനായി വീടു സംഘടിപ്പിച്ചുകൊടുത്തതെന്നും ലോറന് ലവേണുമായുള്ള അഭിമുഖത്തില്‍ ഡോര്നന് പറഞ്ഞു.
ഇ.എല്‍. ജെയിംസിന്റെ പ്രശസ്ത നോവലാണ് 2015ല്‍ ജോണ്സണ് അതേപേരില്‍ സിനിമയാക്കിയത്. അതിലെ നായകന് ക്രിസ്റ്റ്യന്‍ ഗ്രേയായാണ് ഡോര്നന് അഭിനയിച്ചത്. 2013ല്‍ ‘ദ ഫോള്‍’ എന്ന ടി.വി. സീരിയലിലെ അഭിനയത്തിന് വന്‍ പ്രശംസയും ബാഫ്റ്റ നാമനിര്‍ദേശവും ലഭിച്ച നടനാണ് വടക്കന്‍ അയര്‍ലന്‍ഡുകാരനായ ഡോര്നന്.
‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ തിയേറ്ററില്‍ വന്‍ വിജയം നേടിയതോടെ, അതിന്റെ രണ്ടും മൂന്നും ഭാഗങ്ങളിറങ്ങി. ഡോര്നന്തന്നെയാണ് അവയില്‍ നായകനായത്. അയര്‍ലന്‍ഡിലെ മഹാനടന്മാരില് ഒരാളായി 2020 ‘ഐറിഷ് ടൈംസ്’ ഡോര്‍നനെ തിരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...