News
‘മായില്ലൊരിക്കലും’; ഇന്നസെന്റിന്റെ ഓര്‍മ്മയില്‍ ജഗതി ശ്രീകുമാര്‍
‘മായില്ലൊരിക്കലും’; ഇന്നസെന്റിന്റെ ഓര്‍മ്മയില്‍ ജഗതി ശ്രീകുമാര്‍
മലയാളക്കരയെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ ഇന്നസെന്റിന്റെ വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്. ഇതിനോടകം തന്നെ സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച, ആ കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ ഹാസ്യ കോംബോ ആയിരുന്നു ഇന്നസെന്റും ജഗതി ശ്രീകുമാറും.
ഇപ്പോഴിതാ ഇന്നസെന്റിനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജഗതി ശ്രീകുമാര്‍. ‘മായില്ലൊരിക്കലും’ എന്നാണ് ജഗതിയുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. ഇന്നസെന്റിനും ദിലീപിനും ഒപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് പ്രണാമം അര്‍പ്പിച്ച് എത്തിയിരിക്കുന്നത്.
മലയാള സിനിമയിലെ നിരവധി ഹാസ്യ രംഗങ്ങളില്‍ ഇന്നസെന്റിന്റെയും ജഗതിയുടെയും കോംബിനേഷന്‍ സീനുകള്‍ മാറ്റി നിര്‍ത്താനാകാത്തതാണ്. കാബൂളിവാല എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനം മലയാളികള്‍ക്ക് വിസ്മരിക്കാനാകില്ല.
മിഥുനത്തില്‍ ശത്രുക്കളായ സഹോദരന്മാരായും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ ഒരുമയുള്ള സഹോദരങ്ങളായും ജഗതിയും ഇന്നസെന്റും ജഗതിയും ഒരുമിച്ച് പ്രേക്ഷകരെ രസിപ്പിച്ചു.
ഇന്നസെന്റിന്റെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് നടക്കുക. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.കൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം.
