Actor
സിനിമയെ സിനിമയായി തന്നെ കരുതണം, ഇതിന്റെ പത്തിരട്ടി വയലൻസ് കണ്ടാലും ഞാൻ നല്ലവനായിരിക്കും എന്നുറപ്പുള്ളവർ പരാതി പറയില്ല. അല്ലാത്തവർ പരാതി പറയും; ജഗദീഷ്
സിനിമയെ സിനിമയായി തന്നെ കരുതണം, ഇതിന്റെ പത്തിരട്ടി വയലൻസ് കണ്ടാലും ഞാൻ നല്ലവനായിരിക്കും എന്നുറപ്പുള്ളവർ പരാതി പറയില്ല. അല്ലാത്തവർ പരാതി പറയും; ജഗദീഷ്
സിനിമകളിലെ വയലൻസ് പലരും മോഡല് ആക്കുന്നുവെന്നും കുറ്റകൃത്യങ്ങളിൽ വയലൻസ് ചിത്രങ്ങൾ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നുമാണ് പലപ്പോഴും ഉയർവന്ന് വരുന്ന ആക്ഷേപം. മോഹൻലാലിന്റെ ദൃശ്യത്തിന് ശേഷം ദൃശ്യം മോഡൽ കൊ ല പാതകങ്ങളായിരുന്നു വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത്. അനിമൽ, കിൽ തുടങ്ങിയ സിനിമകളിലെ വയലൻസും ഇതേ പോലെ ചർച്ചയായിരുന്നു.
ഇപ്പോൾ വെഞ്ഞാറമ്മൂട് കൂട്ട കൊ ലപാതകങ്ങൾ പുറത്ത് വരുമ്പോൾ മാർക്കോ സിനിമയാണ് വിമർശനങ്ങൾക്ക് ഇടയാകുന്നത്. സിനിമയിലെ വയലൻസ് സ്വാധീനിച്ചിട്ടുള്ളതായും ആരോപണങ്ങളുണ്ട്. ഈ വേളയിൽ നടൻ ജഗദീഷ് നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മോസ്റ്റ് വയലന്റ് മൂവി എന്ന് പറയുന്നത് ഒരു ജാമ്യമെടുക്കൽ ആണോ എന്ന് പ്രേക്ഷകർ തന്നെ ചോദിക്കാറുണ്ട്. ഒരു രീതിയിൽ അങ്ങനെ തന്നെയാണ്. സിനിമയുടെ അണിയറപ്രവർത്തകർ ആദ്യമേ പറയുകയാണ് ഇത് മോസ്റ്റ് വയലന്റ് മൂവി ആണ്. ഈ ചിത്രം കണ്ടിട്ട് ഒരു കൊ ലപാതകിയാകാൻ തോന്നുകയാണെങ്കിൽ നിങ്ങൾ ഈ സിനിമ കാണരുത്.
അവസാനം ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഇത് കണ്ടിട്ട് ഒരാളെ കൊ ല്ലാൻ തോന്നി എന്ന് പറയുകയാണെങ്കിൽ നിങ്ങൾ ഇത് കാണരുത്. പ്രേക്ഷകർക്ക് മനസ്സിന് ധൈര്യം വേണം. ഇതിന്റെ പത്തിരട്ടി വയലൻസ് കണ്ടാലും ഞാൻ നല്ലവനായിരിക്കും എന്നുറപ്പുള്ളവർ പരാതി പറയില്ല. അല്ലാത്തവർ പരാതി പറയും.
‘ഇത്തരം ചിത്രങ്ങൾ കുട്ടികളെ വഴിതെറ്റിക്കും എന്ന് ചിലർ പറയാറുണ്ട്. എന്ത് വഴിതെറ്റിക്കും? അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. വയലൻസ് സിനിമകൾ കാണുന്നവരുടെ മനസ്സിനെ സ്വാധീനിക്കാം. മോശപ്പെട്ട മനസ്സാണെങ്കിൽ അതിനെ സ്വാധീനിക്കും. പെർഫെക്റ്റ് ജെന്റിൽമാൻ ആയൊരാളെ സ്വാധീനിക്കാൻ കഴിയില്ല. സിനിമയെ സിനിമയായി തന്നെ കരുതണം. അതിനേക്കാൾ ക്രൂ രമായ കാര്യങ്ങൾ യഥാർത്ഥത്തിൽ നടക്കുന്നില്ലേ. എന്നാൽ എപ്പോഴും മോസ്റ്റ് വയലന്റ് സിനിമകൾ വരണമെന്ന പക്ഷക്കാരനല്ല ഞാൻ എന്നും ജഗദീഷ് പറയുന്നു.
