Connect with us

മരണം 1000 കടന്നു .. ആശങ്ക ഏറുന്നു.. മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം നൽകി ജാക്കി ചാന്‍!

News

മരണം 1000 കടന്നു .. ആശങ്ക ഏറുന്നു.. മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം നൽകി ജാക്കി ചാന്‍!

മരണം 1000 കടന്നു .. ആശങ്ക ഏറുന്നു.. മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം നൽകി ജാക്കി ചാന്‍!

നോവൽ കൊറോണ വൈറസ് എന്നത് മനുഷ്യരിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ്. ചൈനയിലെ വുഹാനിലാണ് ഇത് ആദ്യമായി ഉത്ഭവിച്ചത്. വൈറസ് അതിവേഗം പടരുന്നതിനാൽ ഇത് പൊട്ടിപ്പുറപ്പെട്ട പ്രഭവകേന്ദ്രം പൂട്ടിയിരിക്കുകയാണ്. 20,000 ത്തിലധികം അണുബാധ കേസുകളും അഞ്ഞൂറിലധികം മരണങ്ങളും ചൈനയിൽ തന്നെ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ വൈറസിന്റെ വ്യാപനവും തീവ്രതയും കണ്ടെത്തുന്നതിന് ശാസ്ത്രജ്ഞർ മത്സരിക്കുകയാണ്.

ഈ സാഹചര്യത്തിൽ കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപവാഗ്ദാനം നല്‍കുകയാണ് ഇപ്പോള്‍ നടന്‍ ജാക്കി ചാന്‍. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചതാണിത്. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു. കൊറോണ വൈറസിനെ നാട്ടില്‍ നിന്നോടിക്കാനുള്‌ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു.

വൈറസ് പടരാതിരിക്കാൻ സർക്കാരും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും മുഴുവൻ സമയം രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഭ്രാന്തിയും ആശയക്കുഴപ്പവും പല തെറ്റിദ്ധാരണകൾക്കും ജന്മം നൽകുന്നു. അണുബാധ തടയുന്നതിന് ശസ്ത്രക്രിയാ മാസ്കുകൾ ഉപയോഗിക്കുന്ന നൂതന രീതികൾ മുതൽ വൈറസിനെ മൊത്തത്തിൽ “കൊല്ലുന്നു” എന്ന് അവകാശപ്പെടുന്ന ചില ഒറ്റമൂലികൾ വരെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വാട്ട്‌സ്ആപ്പ് ഫോർവേഡുകളുമായി വിനാശകരമായ തെറ്റായ പല വിവരങ്ങളും കെട്ടുകഥകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് ആയിരുന്നു.എന്നാൽ അദ്ദേഹം കൊറോണ ബാധിച്ചു മരിച്ചു. കൊറോണ ബാധ പടർ‌ന്നുപിടിച്ച വുഹാനിലായിരുന്നു 34 കാരനായ ലീ വെൻലിയാങ്ങിന്റെ അന്ത്യമെന്ന് ചൈനീസ് ദേശീയ മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.പ്രദേശിക കടൽമത്സ്യ മാർക്കറ്റിലുള്ള ഏഴു പേർ സാർസിനു സമാനമായ രോഗലക്ഷണങ്ങളുമായി തന്റെ ആശുപത്രിയിലെ ക്വാറന്റൈനില്‍ ഉണ്ടെന്നായിരുന്നു ലീ വെൻലിയാങിന്റെ സന്ദേശം. കൊറോണ വൈറസാണ് അസുഖത്തിന് കാരണമെന്ന് പരിശോധനാ ഫലത്തിൽ നിന്നു വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രിയപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധ സംബന്ധിച്ച് മുന്നറിയിപ്പു നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ച് പൊലീസ് അദ്ദേഹത്തെ ശാസിച്ചു.

jackie chan about corona virus

More in News

Trending

Recent

To Top