Malayalam Breaking News
ഇത് ജീവിതത്തിലെ നിർണ്ണായകമായ പഠനകാലമാണ് !! ലൂസിഫറിനെ കുറിച്ച് പ്രിത്വിരാജിന് പറയാനുള്ളത്….
ഇത് ജീവിതത്തിലെ നിർണ്ണായകമായ പഠനകാലമാണ് !! ലൂസിഫറിനെ കുറിച്ച് പ്രിത്വിരാജിന് പറയാനുള്ളത്….
ഇത് ജീവിതത്തിലെ നിർണ്ണായകമായ പഠനകാലമാണ് !! ലൂസിഫറിനെ കുറിച്ച് പ്രിത്വിരാജിന് പറയാനുള്ളത്….
ലൂസിഫർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകർ. പ്രഖ്യാപന വേള മുതൽ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ താൽപ്പര്യമായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ വാർത്തകൾക്കായി ആരാധകർ കാത്തിരിക്കുന്നതിന് പിന്നിലും കാരണങ്ങൾ ഉണ്ട്. പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ചിത്രത്തിൽ അണിനിരങ്ങുന്നത് വമ്പൻ താരനിരയും. ഒരു രാഷ്ട്രീയ ചാണക്യന്റെ റോളിൽ മോഹൻലാൽ എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫർ.
ഇപ്പോൾ, ലൂസിഫറിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വി തന്നെ എത്തിയിരിക്കുകയാണ്. തന്റെ ട്വറ്റര്‍ പേജിലൂടെയായിരുന്നു താരം അനുഭവങ്ങൾ പങ്കുവെച്ചത്. “ഒരാഴ്ച കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്, ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. നയന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും.” – പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.
It is a study time – Prithviraj about Lucifer
