Connect with us

ഞങ്ങളും സ്നേഹിക്കുന്നത് ലാലേട്ടനെയാണ് , ഉടായിപ്പ് കണ്ടു മടുത്തു – അടിച്ചു പിരിഞ്ഞു മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ !

Malayalam Breaking News

ഞങ്ങളും സ്നേഹിക്കുന്നത് ലാലേട്ടനെയാണ് , ഉടായിപ്പ് കണ്ടു മടുത്തു – അടിച്ചു പിരിഞ്ഞു മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ !

ഞങ്ങളും സ്നേഹിക്കുന്നത് ലാലേട്ടനെയാണ് , ഉടായിപ്പ് കണ്ടു മടുത്തു – അടിച്ചു പിരിഞ്ഞു മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ !

ഫാൻസ്‌ അസ്സോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്നവരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരുടെ ഏതു ചിത്രങ്ങൾ ഇറങ്ങിയാലും അതുകൊണ്ടു തന്നെ ഫാൻസിന്റെ സപ്പോർട് വളരെ വലുതാണ്. എന്നാൽ ഇപ്പോൾ മോഹൻലാലിൻറെ പേരിലുള്ള ഔദ്യോഗിക ഫാൻസ്‌ അസോസിയേഷൻ തമ്മിൽ തള്ളി പിരിഞ്ഞിരിക്കുകയാണ്.

പരസ്പരം ആശയക്കുഴപ്പമുണ്ടായതിന്റെ പേരിൽ രണ്ടായി ഇവർ പിളരുകയായിരുന്നു. സംഘടനാ വിട്ട് മറ്റൊരു സംഘടനക്ക് രൂപം നല്കുകയും ചെയ്തു ഒരു വിഭാഗം.

നടന്‍ മോഹന്‍ലാലിന്റെ ആരാധകരുടെ ഔദ്യോഗിക സംഘടനായ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനില്‍ (എ.കെ.എം.എഫ്.സി.ഡബ്‌ള്യു.എ) ഭിന്നത രൂപപ്പെട്ടത് . സംഘടനയുടെ നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും പേര്‍ തെറ്റിപ്പിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ചു. യു.ആര്‍.എം.എഫ്.ഡബ്‌ള്യു.ഒ അഥവാ യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നാണ് ഈ പുതിയ സംഘടനയുടെ പേര്.

ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി വിമലിനോടൊപ്പമുള്ള ഏതാനും പേരുടെ ‘ഉടായിപ്പ്’ കണ്ടു മടുത്തതിനാലാണ് തങ്ങള്‍ അസോസിയേഷന്‍ വിട്ടു പോകുന്നതെന്ന് പുതിയ സംഘടനയിലെ ഭാരവാഹികള്‍ അറിയിക്കുന്നു. 

എ.കെ.എം.എഫ്.സി.ഡബ്‌ള്യു.എയുടെ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായ സനോഫര്‍ എന്നയാള്‍ പുതിയ സംഘടനയെ അപമാനിച്ചുവെന്നും മോഹന്‍ലാല്‍ എന്ന മഹാനടനെ അധിക്ഷേപികുന്ന തരത്തിലാണ് സനോഫറിന്റെ വാക്കുകളെന്നും യു.ആര്‍.എം.എഫ്.ഡബ്‌ള്യു.ഒ ഭാരവാഹികള്‍ ആരോപിക്കുന്നു. പുതിയ സംഘടനയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘AKMFCWA ജനറല്‍ സെക്രട്ടറി വിമലേട്ടന്‍ അറിയാന്‍

ഞങ്ങള്‍ എല്ലാ മര്യാദയും പാലിച്ചു ഞങ്ങളുടെ സംഘടന URMFWO വെല്‍ഫയര്‍ പ്രോഗ്രാം ആയി മുന്നോട്ടു പോകുകയാണ്… ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ടു മടുത്തു പോയതിനാല്‍ ആണ് AKMFCWA എന്ന സംഘടനയില്‍ നിന്നും ഞങ്ങള്‍ കുറച്ചു പേര്‍ പുറത്തു പോയതും പുതിയ സംഘടന രൂപികരിച്ചു ലാലേട്ടന്റെ പേരില്‍ ചാരിറ്റി ചെയ്തു മാന്യമായി പോകുന്നതും… ചേട്ടാ കഴിഞ്ഞ 2ദിവസമായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സനോഫര്‍ URMFWO എന്ന സംഘടനയെ അധിക്ഷേപിച്ചും അപമാനിച്ചും പോസ്റ്റ് ഇട്ടു…

അതിന്റെ കമന്റ്‌സ് എല്ലാം സംഘടന വിരുദ്ധ പ്രവര്‍ത്തനവും അതിലുപരി ലാലേട്ടന്‍ എന്ന മഹാനടനെ അധിക്ഷേപിക്കുന്നതും ആണ്.. AKMFCWA എന്ന സംഘടനെയെ വീണ്ടും തകര്‍ക്കാന്‍ നിങ്ങളുടെ ഇടയില്‍ ഉള്ള ആളുകള്‍ തന്നെ ധാരാളം ഉണ്ട്… ചേട്ടനോടുള്ള എല്ലാ ബഹുമാനത്തിന്റെ പുറത്തു പറയുന്നു ദയവായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റിയെയും അവര്‍ക്കു Script തയ്യാറാക്കി ഒന്നും അറിയാത്തവരെ പോലെ നില്‍ക്കുന്നവരെയും കണ്ടെത്തി നിലയ്ക്ക് നിര്‍ത്തുക.. 
ഞങ്ങള്‍ Akmfcwa എന്ന സംഘടനയ്ക്ക് എതിരല്ല.

നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും നിങ്ങടെ സംഘടനയുടെ ലക്ഷ്യങ്ങളും ആയി ഒത്തു പോകുന്നതല്ല .

അതുകൊണ്ട് URMFWO എന്ന സംഘടനയ്ക്ക് തടസമായി വരരുത്.വന്നാല്‍ ഞങ്ങളും പ്രതികരിക്കും .ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി നിങ്ങള്‍ക്ക് നിങ്ങളുടേതും.

ലക്ഷ്യങ്ങളും മാര്‍ഗങ്ങളും സ്വപ്നങ്ങളും മറ്റൊന്ന് ആണെങ്കിലും ഞങ്ങളും സ്‌നേഹിക്കുന്നത് ലാലേട്ടനെ ആണെന്ന് വിമലേട്ടന്‍ നിങ്ങളുടെ സംഘടനയ്ക്കു മനസിലാക്കി കൊടുക്കണം…’

issues between mohanlal fans association members

More in Malayalam Breaking News

Trending

Recent

To Top