അവകാശമോ ,അധികാരമോ അതോ ഗുണ്ടായിസമോ ? തെറി വിളിച്ച ഒരു മാന്യ ദേഹത്തിന്റെ പടം ഞാൻ എടുത്തിട്ടുണ്ട് ! – തിരുവനന്തപുരത്ത് അനുഭവിച്ച ക്രൂരത പങ്കു വച്ച് സംഗീത സംവിധായകൻ ഇഷാൻ ദേവ് !
അവകാശമോ ,അധികാരമോ അതോ ഗുണ്ടായിസമോ ? തെറി വിളിച്ച ഒരു മാന്യ ദേഹത്തിന്റെ പടം ഞാൻ എടുത്തിട്ടുണ്ട് ! – തിരുവനന്തപുരത്ത് അനുഭവിച്ച ക്രൂരത പങ്കു വച്ച് സംഗീത സംവിധായകൻ ഇഷാൻ ദേവ് !
അവകാശമോ ,അധികാരമോ അതോ ഗുണ്ടായിസമോ ? തെറി വിളിച്ച ഒരു മാന്യ ദേഹത്തിന്റെ പടം ഞാൻ എടുത്തിട്ടുണ്ട് ! – തിരുവനന്തപുരത്ത് അനുഭവിച്ച ക്രൂരത പങ്കു വച്ച് സംഗീത സംവിധായകൻ ഇഷാൻ ദേവ് !
ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെയാണ് കേരളത്തെ വിശേഷിപ്പിക്കുന്നത് . എന്നാൽ ആ ചൊല്ല് തിരുത്തേണ്ട സമയം അതിക്രമിച്ചു എന്നാണ് സമീപ കാലത്തെ സംഭവങ്ങൾ പറയുന്നത്. കൊല്ലും കൊലയും മാത്രമല്ല , ഗുണ്ടായിസവും വളരെ സുലഭമായി നടക്കുകയാണ് കേരളത്തിൽ . തനിക്കുണ്ടായ അനുഭവം വ്യക്തമാക്കി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മ്യുസിഷ്യൻ ഇഷാൻ ദേവ്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നുണ്ടായ അനുഭവമാണ് ഇഷാൻ ദേവ് ഫേസ്ബുക് പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത് .
ഒരു കലാകാരനായി ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ സഞ്ചരിക്കുന്ന ഒരു ആളാണ് ഞാൻ .ഒരിടത്തും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല അതും എന്റെ തിരുവനന്തപുരത്തു.സമാനമായ സംഭവം ചെന്നൈയിൽ സംഭവിച്ചിട്ടുള്ളപ്പോൾ പ്രതികരിക്കാൻ പറ്റാതെ പോയതോർത്ത് ദുഖിക്കുന്നു .
4:15 am ലാൻഡ് ചെയ്ത IX 605 #AirIndiaExpress യിൽ വന്ന എനിക്ക് ധൃതിയിൽ പുറത്തിറങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ #ola#uberകിട്ടാതെ (എന്ത് കൊണ്ട് എന്നറിയില്ല ഓൺലൈൻ കിട്ടാത്തതും ) അവിടെ വന്ന ഒരു ഓട്ടോയിൽ കേറിയ എന്നെ നിർബന്ധിച്ചു ഒരു സംഘം പ്രീപെയ്ഡ് ടാക്സി ഡ്രൈവേഴ്സ് ഓട്ടോയിൽ നിന്നും ഇറക്കുകയും തെറി വിളിച്ചു ഗുണ്ടായിസം കാണിക്കുകയും ,അതിൽ പേടിച്ച ഓട്ടോക്കാരൻ എന്നോട് പ്ളീസ് ഒന്ന് ഇറങ്ങൂ എന്ന് അപേക്ഷിച്ചു ഞാൻ ഇറങ്ങി വീണ്ടും 30മിനിറ്റ് വെയിറ്റ് ചെയ്തു പുറത്തിറങ്ങി വണ്ടി പിടിക്കേണ്ട അവസ്ഥ വന്നു.ഇവിടെ ഇങ്ങനേ നടക്കു എന്ന് ആക്രോശിച്ച ,തെറി വിളിച്ച ഒരു മാന്യ ദേഹത്തിന്റെ പടം ഞാൻ എടുത്തിട്ടുണ്ട് .ഇതിൽ യാത്രക്കാരുടെ അതും പാതിരാക്ക് എത്തുന്നവർക്ക് പ്രീപെയ്ഡ് മാത്രം, ഞാൻ പറയും പോലെ നീ യാത്ര ചെയ്താൽ മതി എന്ന അവസ്ഥ ശെരിയാണോ ? ഇതനുഭവിക്കുന്ന യാത്രക്കാരുടെ ഇടയിലെ ഒരാൾ എന്ന നിലയിൽ ഞാൻ പ്രതികരിക്കാൻ ബാധ്യസ്ഥാനാണ് .ഇത് എത്തേണ്ട സ്ഥലത്തു എത്തിക്കുക.യാത്രക്കാർക്കു അവരവരുടെ സഞ്ചാര സ്വാതന്ത്ര്യം പരിപൂർണ്ണമായി ഈ രാജ്യത്തുള്ളപ്പോ ഉള്ളപ്പോൾ,ഈ ഗുണ്ടായിസം അനുഭവിച്ച ഒരു പൗരൻ എന്ന നിലയിൽ ഇതിനെതിരെ പൂർണമായും പ്രതിഷേധിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...