Malayalam Breaking News
ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയും – ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മക്കൾ ആ വിജയം ആവർത്തിക്കുമോ ?
ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയും – ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മക്കൾ ആ വിജയം ആവർത്തിക്കുമോ ?
By
ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയും – ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മക്കൾ ആ വിജയം ആവർത്തിക്കുമോ ?
ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടീസറും പോസ്റ്ററുകളുമൊക്കെ ഇതിനോടകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ പുതിയ പോസ്റ്റർ എത്തിയതോടെ വീണ്ടും ചിത്രത്തിന് ആകാംക്ഷ ഏറിയിരിക്കുകയാണ്.
വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും അഭിനയിക്കുന്നുണ്ട്. പ്രണവിനെയും ഗോകുലിനെയും ഒന്നിച്ചുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
നിരവധി ഹിറ്റുകൾ സിനിമയിൽ തുടക്കത്തിൽ മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ച് നേടിയിട്ടുണ്ട്. ഇപ്പോൾ മക്കളും ഒന്നിച്ച് കരിയറിന്റെ തുടക്കത്തിൽ എത്തുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയുമായിരുന്നെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രണവും ഗോകുലും അണിനിരക്കുന്നു .
രാമലീലയുടെ വന്‍ വിജയത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മുളകുപാടം ഫിംലിസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം തന്നെ ഇത്തവണയും അരുണ്‍ ഗോപി ചിത്രം നിര്‍മ്മിക്കുന്നു.
irupatham noottand and irupathonnam noottand