Connect with us

വിസ്മയിപ്പിച്ച നടി മഞ്ജു വാര്യരാണ്,അതിന് ഒരു കാരണമുണ്ട്;തുറന്ന് പറഞ്ഞ് ഇര്‍ഷാദ്!

Malayalam

വിസ്മയിപ്പിച്ച നടി മഞ്ജു വാര്യരാണ്,അതിന് ഒരു കാരണമുണ്ട്;തുറന്ന് പറഞ്ഞ് ഇര്‍ഷാദ്!

വിസ്മയിപ്പിച്ച നടി മഞ്ജു വാര്യരാണ്,അതിന് ഒരു കാരണമുണ്ട്;തുറന്ന് പറഞ്ഞ് ഇര്‍ഷാദ്!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്താരമാണ് മഞ്ജു വാര്യര്‍. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവാര്യര്‍ ചെറിയ ഓളമൊന്നുമല്ല മലയാള സിനിമയിൽ ഉണ്ടാക്കുന്നത്.പ്രായത്തിനെ വെല്ലുന്ന സൗധര്യം മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. തിയറ്ററുകളിലേക്ക് എത്തുന്ന താരത്തിന്റെ ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറുകയാണ്. ബ്രഹ്മാണ്ഡ ചിത്രമടക്കം മഞ്ജു വാര്യരുടേതായി ഇനി വരാനിരിക്കുന്നതെല്ലാം വാനോളം പ്രതീക്ഷകളാണ് നൽകുന്നത്.

ഇപ്പോഴിതാ നടന്‍ ഇര്‍ഷാദ് മഞ്ജു വാര്യര്‍ തന്റെ ഇഷ്ടനടിയാണെന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരെ കുറിച്ചുള്ള കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞത്.’മഞ്ജു എന്ന നടിയെ എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. മഞ്ജു വാര്യരെ കുറിച്ച്‌ മാത്രം എന്തിന് ഇങ്ങനെ പറയുന്നു. എവിടെ കറക്‌ട് അളവില്‍ എന്താണ് കൊടുക്കേണ്ടതെന്ന് മഞ്ജുവിന് കൃത്യമായി അറിയാം. അത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. എന്നാല്‍ അത് കൊണ്ട് മറ്റ് നടികള്‍ മോശമാണെന്ന് അല്ല ഞാന്‍ പറഞ്ഞത്.

മഞ്ജു പോലും അറിയാത്ത ദൈവികമായ ഒരു കഴിവാണത്. നമ്മുടെ നായികമാരെന്നും മോശമല്ല. കാവ്യ മാധവനടക്കം. മഞ്ജു വാര്യരാണോ ഇഷ്ടപ്പെട്ട നടി എന്ന അവതാരകയുടെ ചോദ്യത്തിന് എന്റെ കാലഘട്ടത്തില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടി മഞ്ജു വാര്യര്‍ തന്നെയാണെന്ന്’ ഇര്‍ഷാദ് പറയുന്നു.

irshad about manju warrier

Continue Reading
You may also like...

More in Malayalam

Trending

Recent

To Top