ത്രില്ലറും ഇമോഷനും ചേർത്തൊരുക്കി പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന ഇരട്ട!
ത്രില്ലറും ഇമോഷനും ചേർത്തൊരുക്കി പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന ഇരട്ട!
ജോജു ജോര്‍ജിനെ നായകനാക്കി രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ട. ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസുകാരായ ‘വിനോദി’ന്റെയും ‘പ്രമോദി’ന്റെയും കഥയാണ് ചിത്രം പറയുന്നത്. ‘വിനോദ് എഎസ്ഐ’യും ‘പ്രമോദ്’ ഡിവൈഎസ്പിയുമാണ്ഇരുവര്ക്കും ഇടയിലുള്ള പക കൂടി ചിത്രം അവതരിപ്പിക്കുന്നുണ്ട്. ഒരുപാട് മനുഷ്യർക്ക് സ്വയം തിരുത്തുവാനും മാറി ചിന്തിക്കാനുമൊക്കെ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണ് .
വാഗമണ്‍ പോലീസ് സ്റ്റേഷനില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു കുറ്റകൃത്യവും അതിനെചുറ്റിപ്പറ്റി നടക്കുന്ന അനേഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന മറ്റൊരു പ്രധാന കഥാപാത്രം ശ്രീകാന്ത് മുരളിയുടെ ‘ഡിവൈഎസ്പി സതീഷ് ചന്ദ്രനാ’ണ്.
തെന്നിന്ത്യന്‍ താരം അഞ്ജലിയാണ് നായികയായി എത്തുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത്. ജോജു ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ജോജുവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ശരത് സഭ,ആര്യ സാലിം, ശ്രിന്ദ, സാബുമോന് അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അന്‍വര്‍ അലിയുടെ വരികകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്സ് ബിജോയിയാണ്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി നമ്മളെ അമ്പരിപ്പിക്കുന്ന ചിത്രമാണ്. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ കഥാപാത്രങ്ങള്‍
