പിടികൊടുക്കാതെ ഐറ; മനസ്സിൽ ഒളിപ്പിച്ച രഹസ്യം തിരഞ്ഞു പാപ്പരാസികൾ
തന്റെ കാമുകൻ മിഷേലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബോളിവുഡ് വമ്ബന്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ. കുറച്ചു മാസങ്ങള്‍ക്കു മുമ്ബാണ് താന്‍ മിഷാല്‍ കൃപലാനിയുമായി ഡേറ്റിങിലാണെന്ന് ഐറ വെളിപ്പെടുത്തിയത് . ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രം വളരെ ക്യൂട്ടും ഹോട്ടുമാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെയൊപ്പമുള്ള ക്യാപ്ഷനാണ് സമൂഹമാധ്യമത്തിൽ സംശയമുണര്ത്തിയിരിക്കുന്നത്. എല്ലാ ശരിയാകും എന്ന ക്യാപ്ഷൻ ആണ് ചിത്രത്തിന്റെ ഒപ്പം പങ്കുവെച്ചിരിക്കുന്നത് .
ഇതിനു പുറമേ മിസ് യു, കീപ് കാം, സോ ഫാര്‍ സോ ഗുഡ്, ഇറ്റ്സ് ഓക്കെ,സ്മൈല്‍ തുടങ്ങിയ ഹാഷ് ടാഗുകളാണ് താരപുത്രി നല്‍കിയിരിക്കുന്നത്. ഇത്തരത്തിലൊരു ക്യാപ്ഷനും ഹാഷ് ടാഗുകളും ഇത് ആദ്യമായാതിനാല് ചര്‍ച്ചയിലാണ് സമൂഹമാധ്യമം. ഇതിനിടെ ഐറയുടെ ബോളിവുഡ് ചുവടുവയ്പ്പുകളേക്കുറിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഐറയുടെ മനസില്‍ എന്താണുള്ളതെന്ന് തനിക്കറിയില്ലെന്നാണ് പിതാവ് ആമിറിന്റെ പ്രതികരണം.
ira khan- social media- pic- doubt seeks
